ഇന്നത്തെ കാലത്ത് മിക്കവർക്കും കരിംജീരകം ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യഗുണങ്ങളെ പറ്റി അറിയാവുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കരിചേരകത്തിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. മരണം ഒഴുകെ മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്ന് 1400 വർഷങ്ങൾക്കു മുൻപ് തന്നെ കണ്ടെത്തിയിട്ടുള്ള ഒന്നാണ്.
ഇതു തന്നെയാണ് മറ്റു സീഡുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും. ശാസ്ത്രം പോലും അംഗീകരിച്ചിട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള അറിവ് നമ്മളിൽ പലർക്കും ഇല്ല എന്നതാണ് വാസ്തവം. ഈ അടുത്തകാലത്താണ് ഇതിന് പറ്റി നമ്മൾ പലർക്കും അറിവ് കിട്ടി കാണുക. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയും വാർത്ത പ്രാധാന്യം കിട്ടാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്.
ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധതരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോകൈറ്റിസ് ചുമ എന്നിവക്കെല്ലാം തന്നെ ഉപയോഗപ്രദമായ ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള ഗുണങ്ങൾ പുതു തലമുറയ്ക്ക് അത്ര പരിചയമില്ല.
എങ്കിലും പഴയകാലത്തെ ആളുകൾക്ക് ഇത് വളരെ സഹായകരമായിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ജലദോഷം വരുന്ന സമയത്ത് കരിഞ്ചീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കുന്നത് പതിവാണ്. അതുപോലെതന്നെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.