പേരയ്ക്കയിൽ അടങ്ങിയ ആരൊഗ്യ ഗുണങ്ങൾ അറിഞ്ഞാൽ കണ്ണുതള്ളി പോകും… ഹോ ഇത്ര ഗുണങ്ങളോ…|Benefits Of Gauva Frouit

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളും ആരോഗ്യഗുണങ്ങളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ചുറ്റിലും നമ്മുടെ കൈയെത്തും ദൂരത്ത് തന്നെ ഉണ്ടാകാം. പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒരു വസ്തുതയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ മലയാളികൾക്ക് വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. ഇതിന്റെ രുചി മാത്രമല്ല ആരോഗ്യ ഗുണങ്ങളും എത്രമാത്രം ഉണ്ടെന്നാണ് പങ്കുവക്കുന്നത്.

ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്ന ഒന്നാണ്. പേരക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ ഉള്ള സാധ്യത കുറയ്ക്കുന്നുണ്ട്. പേരയ്ക്കയിലെ മംഗനീസ് ഞരമ്പുകൾക്കും പേശികൾക്കും അയവ് നൽകുന്ന ഒന്നാണ്.

സ്‌ട്രെസ്സ് കുറയ്ക്കാനും പേരക്ക വളരെ സഹായിക്കുന്ന ഒന്നാണ്. വിഷമില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് പേരയ്ക്കാ. ഏത്തപ്പഴത്തിൽ അടങ്ങിയ പോഷകത്തിന് തുല്യമായ അളവിൽ തന്നെ പേരക്കയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ പേരയ്ക്ക സഹായകമാണ്.

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും പേരക്കയിലുള്ള വൈറ്റമിൻ എ സമൃദ്ധമായി അടങ്ങിയതിനാൽ സഹായകമാണ്. വൈറ്റമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും പേരക്ക കഴിക്കുന്നത് വളരെ സഹായകരമാണ്. ഗർഭിണികളുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *