പാലിന് കൊടുക്കുന്ന കാശു മതി… ഇനി നെയ്‌ ലഭിക്കും… ഈയൊരു കാര്യം ചെയ്താൽ മാത്രം മതി…|Ghee from milk cream

നല്ല ശുദ്ധമായ നെയ്യ് വീട്ടിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ശുദ്ധമായ നെയ്യ് തയ്യാറാക്കി എടുക്കാം. അത്തരത്തിൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ഒരു എളുപ്പ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് വളരെ വേഗം ചെയ്യാവുന്ന ഒന്നാണ് ഇത്. അടിപൊളി നാടൻ പശുവിന്റെ നെയ്‌ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി നിങ്ങൾ ചിന്തിക്കുന്ന പോലെ തൈര് കടയുകയോ വെണ്ണ എടുക്കുകയും ചെയ്യേണ്ട ആവശ്യമില്ല. ദിവസവും തിളപ്പിച്ചെടുക്കുന്ന പാലിന്റെ മുകളിൽ ഉണ്ടാകുന്ന ആ കെട്ടിക്കിടക്കുന്ന പാട മതി വളരെ എളുപ്പത്തിൽ തന്നെ നെയ്യ് നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. ഒരു ലിറ്റർ പാലിൽ നിന്നാണ് ഈ പാട മാറ്റിയെടുക്കേണ്ടത്. വളരെ ഫാറ്റ് കണ്ടന്റ് അടങ്ങിയിട്ടുള്ള ഒരു പാലിൽ നിന്നാണ് എങ്കിൽ ഇതിൽ കൂടുതൽ നെയ്‌ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇത് എന്നും തിളപ്പിച്ചെടുത്ത ശേഷം ആ ഒരുപാട ഊറ്റിയെടുക്കേണ്ടതാണ്. ഇങ്ങനെ ഊറ്റിയെടുത്ത ശേഷം ഫ്രീസറിൽ ആണ് ഇത് സ്റ്റോർ ചെയ്തു വെക്കേണ്ടത്. പിന്നീട് ഈ പാട് എന്നാണ് തയ്യാറാക്കേണ്ടത് അതിനു മുൻപായി എടുക്കാം. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത ശേഷം ഇത് അടിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഐസ് ക്യൂബ് ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ബട്ടർ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ബട്ടർ ഈ ജാറിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ ലഭിച്ച ബട്ടർ ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് പകർത്തി. പിന്നീട് അതിനു വാർന്നു വരുന്ന വെള്ളമെല്ലാം കളഞ്ഞ ശേഷം ബട്ടർ വൃത്തിയാക്കി എടുക്കുക. നല്ല വെള്ളം ഒഴിച്ച് കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഇത് ചൂടാക്കി എടുക്കുക. ഇതിലേക്ക് നാലഞ്ച് കറിവേപ്പില കൂടി ഇട്ടുകൊടുക്കുക ഇത് മൂപ്പ് അറിയാൻ വേണ്ടിയാണ്. വളരെ എളുപ്പത്തിൽ തന്നെ നെയ്യ് തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top