ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തക്കാളിയും ഗോതമ്പുപൊടിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ വിദ്യയാണ്. രാവിലെ പ്രഭാതഭക്ഷണമായി ഇത് തയ്യാറാക്കുകയാണ് എങ്കിൽ മറ്റ് കറികളുടെ ആവശ്യമില്ലാതെ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എങ്ങനെ ഇത് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇത് തയ്യാറാക്കാനായി 3 തക്കാളിയാണ് ആവശ്യമുള്ളത്. അത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാർ ലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ചെറിയ ഇഞ്ചിയുടെ കഷണവും ഒരു വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക കശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി അരച്ച് ശേഷം ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. ഗോതമ്പുപൊടി എത്രയാണ് എടുത്തത് അതിന്റെ പകുതി അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ആവശ്യത്തിന് മല്ലിയില ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ചേർത്ത് കൊടുക്കുക പിന്നീട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. പച്ചരി ദോശ ഉണ്ടാക്കുന്ന രീതിയിൽ ആണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വേവിച്ച് എടുക്കാവുന്നതാണ്. നല്ല രുചികരമായ രീതിയിൽ കഴിക്കാവുന്ന ഒന്നാണ് ഇത്.
നല്ല രീതിയിൽ മൊരി ച്ചെടുത്ത ശേഷം ഇത് പ്ലേറ്റിലേക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇതുപോലെതന്നെ ബാക്കിയുള്ളതും റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ദോശക്കല്ലിൽ തയ്യാറാക്കിയാൽ കുറച്ചുകൂടി രുജി കരമായ രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കറിയില്ലാതെ കഴിക്കാൻ കഴിയുന്ന രുചികരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.