തൊട്ടാവാടി ഒരു കള്ളിച്ചെടി ആണെന്നും കണ്ടാൽ പറിച്ച് കളഞ്ഞില്ലെങ്കിൽ പടർന്നു പന്തലിക്കും എന്നും അതുകൊണ്ടുതന്നെ ഇത് അധികം നിർത്താതെ ഇരിക്കുന്നതാണ് നല്ലതെന്ന് പലരും ചിന്തിച്ചു പോകാറുണ്ട്. കാര്യം ശരിയാണ് ഇത് അധികം നിർത്തിയാൽ പടർന്നുപന്തലിച്ചു നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് പൂർണമായും അങ്ങ് നശിപ്പിക്കാൻ വരട്ടെ. ഇത് ഒന്നിനും കൊള്ളാത്തത് ആണെന്നുള്ള ചിന്ത പലരിലും ഉണ്ട്.
കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും ചെറു തൊട്ടാവാടി ആനത്തൊട്ടാവാടി നീര് തൊട്ടാവാടി എന്നിവയാണ് അവ. ചെറു തൊട്ടാവാടികൾ ആണ് പറമ്പുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്നത്. ആന തൊട്ടാവാടികൾ മല പ്രദേശങ്ങളിൽ ആണ് കൂടുതലായി കാണുന്നത്. ഔഷധത്തിന് ഉപയോഗിക്കാത്ത ഒന്നാണ് ആന തൊട്ടാവാടി. ഇതുകഴിച്ചാൽ മാരകമായ വിഷം ഉണ്ടാകാറുണ്ട്.
ഇന്ന് ഇവിടെ പറയുന്നത് തൊട്ടാവാടിയുടെ ഗുണങ്ങൾ കുറിച്ചാണ്. തൊട്ടാവാടി പല രോഗങ്ങൾക്കും സ്ഥലങ്ങളിലും പല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ കാര്യങ്ങൾ അറിയാതെ പോകരുത്. ചരകനും സുശ്രുതനും തൊട്ടാവാടിയെ പൈല്സ് വയറിളക്കം തുടങ്ങിയവക്കുള്ള മരുന്ന് ആയും. മുറിവുകൾക്കും വ്രണങ്ങൾക്കും ഉള്ള ലേപനങ്ങൾ ആയി ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസ് സ്ത്രീകളിലെ.
ജനനേന്ദ്രിയ രോഗങ്ങൾ ചികിത്സിക്കുന്നതിനും മുഖ്യമായി ഉപയോഗിച്ചിരുന്നു. തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചെടിയുടെ ഇല വേര് എന്നിവ പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലമുണ്ടാകുന്ന മിക്ക അലർജി പ്രശ്നങ്ങൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.