സ്ട്രോക്ക് ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാവുക. ഇതിന്റെ ലക്ഷണങ്ങളായി ശരീരത്തിൽ പ്രകടിപ്പിക്കുന്നത് എന്തെല്ലാമാണ്. ഇത് എന്തെല്ലാം രീതിയിൽ ആണ് വരുന്നത്. ഇത് എങ്ങനെ മനസ്സിലാക്കാൻ കഴിയും. ഇതിൽ ചികിത്സ എങ്ങനെയാണ് ഇത് എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഓരോ 6 സെക്കൻഡിലും ലോകത്ത് സംഭവിക്കുന്ന ഒന്നാണ്. പുരുഷന്മാരിൽ ആറിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും ഇത് സംഭവിക്കുന്നുണ്ട്.
പെട്ടെന്ന് ഉണ്ടാകുന്ന ബാലൻസ് കുറവ് കണ്ണുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പെട്ടെന്ന് കാണാതിരിക്കുക രണ്ടായി കാണുക. കൂടാതെ മുഖത്തുണ്ടാകുന്ന കോടിച്ച ശരീരം ഒരു ഭാഗത്തേക്ക് തിരിഞ്ഞു പോവുക. പെട്ടെന്ന് സംസാരിക്കുമ്പോൾ കൈ താഴെവീണു പോവുക കൈകൾ ഉയർത്തിപിടിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുക. സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വാക്കുകൾ ലഭിക്കാതെ വരിക പറയുന്ന വാക്കുകൾ മറ്റുള്ളവർക്ക് മനസ്സിലാക്കാതെ വരിക. അതുപോലെ കാലുകൾക്കു ബലക്കുറവ് വരിക ഇത്തരത്തിൽ കുറെ ലക്ഷണങ്ങൾ കാണാൻ കഴിയും. പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ ആണ് ഇവിടെ പറഞ്ഞത്.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ചികിത്സാസഹായം തേടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രിയിൽ ഉടനെ ചികിത്സ തേടേണ്ടതാണ്. ഇത്തരം സന്ദർഭങ്ങളിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ട്രോക്ക് ഉള്ള രോഗികൾ ഒരിക്കലും വേദനയുണ്ട് എന്നു പറയാറില്ല. ഇത്തരക്കാരിൽ ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് ബിപി കുറഞ്ഞതാണ് ഷുഗർ കുറഞ്ഞതാണ് സോഡിയം കുറഞ്ഞതാണ് എന്നെല്ലാം ചിന്തിക്കാറുണ്ട്.
എന്നാൽ ഇത്തരം ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ ഉടനെതന്നെ ചികിത്സ ഏറ്റവും പെട്ടെന്ന് നൽകേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.