ഒരു മനുഷ്യന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ഉറക്കം ശരിയായ രീതിയിൽ ലഭിച്ചില്ലെങ്കിൽ നിരവധി ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. വെറും ഒരു മിനിറ്റിൽ സുഖനിദ്ര ലഭിക്കാൻ സഹായിക്കുന്ന സിംപിൾ ട്രിക്കുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല കാരണങ്ങൾകൊണ്ടും ഉറക്കം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും രാത്രി ഒരുപാട് സമയം ഉറക്കം വരാതെ കിടക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. പല ആളുകൾക്കും നന്നായി ഉറങ്ങാൻ കഴിയാത്തത് കൊണ്ടുള്ള മാനസികപ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്നുണ്ട്. വീട്ടിൽ തന്നെ നന്നായി ഉറങ്ങാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അവ എന്താണെന്ന് നമുക്ക് നോക്കാം. ആദ്യമായി ഉറക്കത്തിന് വേണ്ടി ശരീരവും മനസ്സും ഒരുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നമ്മുടെ ഉറക്കത്തിന് വേണ്ടി നാം തന്നെ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക അതിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഉറക്കത്തിന് ശരിയായ ഒരു സമയം പാലിക്കുക. കൃത്യസമയത്ത് ഉണരുക. ഉറങ്ങുന്ന സ്ഥലത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യാതിരിക്കുക. സ്ട്രെസ് ഉണ്ടാകാൻ സാധ്യതയുള്ള പല വാർത്തകളും മാറ്റിവയ്ക്കുക. രാത്രി 7 മണിക്ക് ശേഷം കാപ്പി ചായ കോള എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇതു കഴിക്കുന്നതുമൂലം ഉറക്കം പോകാൻ സാധ്യതയുണ്ട്.
ഉറക്കം പ്രദാനം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.