ഇന്നത്തെ സമൂഹത്തിൽ ആരോഗ്യപ്രശ്നമായും ചർമ്മ പ്രശ്നമായും വരുന്ന ഒന്നാണ് മുടികൊഴിച്ചിൽ. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാൻ കഴിയുന്ന ഒരു പ്രതിഭാസം തന്നെയാണ് ഇത്. മുടികൾ കൊഴിയുന്നത് സർവ്വസാധാരണമാണ്.100 മുതൽ 150 വരെ മുടികൾ കൊഴിഞ്ഞേക്കാം. എന്നാൽ അതിൽ നിന്നും വിഭിന്നമായി ധാരാളം മുടികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയെ ആണ് മുടികൊഴിച്ചിൽ എന്ന് നാം പറയുന്നത്. മുടികൊഴിച്ചിൽ പല കാരണങ്ങളാൽ ഉണ്ടാകാം.
പല രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ കാണാവുന്നതാണ്. ഇത്തരത്തിൽ മുടി കൊഴിയുന്നതിന് പാരമ്പര്യം ഒരു ഘടകമാണ്. അച്ഛന്റെയോ അമ്മയുടെയോ അല്ലെങ്കിൽ അവരുടെ തൊട്ടടുത്ത ബന്ധുക്കൾക്കോ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അവർക്കും മുടികൊഴിച്ചിൽ വരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. കൂടാതെ മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതാണ്. അമിതമായി ഷാമ്പുകളും ഹെയർ ലോഷനുകളും ഹെയർ പാക്കുകളും എല്ലാം.
ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ തലയോട്ടിയിലെ കോശങ്ങളെ നശിപ്പിക്കുകയും അതിന്റെ ഫലമായി മുടികൾ കൊഴിയുകയും ചെയ്യുന്നു. കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ അപര്യാപ്തത മൂലവും ഇത്തരത്തിൽ മുടികൊഴിച്ചിൽ സർവ്വസാധാരണമായി കാണാവുന്നതാണ്. അമിതമായിട്ട് സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ.
എന്നിവ അനുഭവിക്കുന്നവർക്കും ഇത്തരത്തിൽ മുടികൊഴിച്ചിൽ കാണുന്നു. കൂടാതെ ചില മെഡിക്കേഷന്റെ ഫലമായിട്ടും ചില മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയിട്ടും എല്ലാം മുടികൊഴിച്ചിൽ കാണുന്നു. കൂടാതെ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉണ്ടാകുമ്പോഴും ഇത്തരത്തിൽ മുടികൊഴിച്ചിൽ കാണുന്നു. തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.