3 symptoms of stroke : പണ്ടുകാല മുതലേ നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പണ്ടുകാലത്ത് ഇത് ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് ഇത് വ്യാപകമായിത്തന്നെ കാണുന്നു. അതുപോലെ തന്നെ പണ്ടുകാലത്ത് പ്രായമായവരിലാണ് ഇത്തരം ഒരു രോഗം കണ്ടിരുന്നത് എങ്കിൽ ഇന്ന് ഏറ്റവും അധികം കാണുന്നത് ചെറുപ്പക്കാരിലാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ ധാരാളമായി പുകയില പോലുള്ള ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കൂടുതൽ ആയതുകൊണ്ടാണ്.
സ്ട്രോക്ക് ഉണ്ടാകുന്നവരുടെ എണ്ണത്തിൽ വർധനവും ഉണ്ടായത് പോലെ തന്നെ സ്ട്രോക്കിന്റെ ചികിത്സ രീതിയിലും ധാരാളം മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ സ്ട്രോക്ക് ഉണ്ടായിട്ടുള്ള രോഗികൾ റിക്കവർ ആയിക്കൊണ്ടിരിക്കുകയാണ്. സ്റ്റോക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിന്റെ രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഹൃദയാഘാതം സംഭവിക്കുന്നതുപോലെ തന്നെ തലച്ചോറിന്റെ.
രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടി രക്തം ഒഴുകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാക്കുന്നത്. തലകറക്കം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ ചുണ്ടുകൾ വർത്താനം പറയുമ്പോൾ ഒരു സൈഡിലേക്ക് കോടുന്നത് എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
കൂടാതെ വർത്താനത്തിൽ ഉണ്ടാകുന്ന കൊഞ്ഞപ്പുകൾ കൈകളിലെ കോച്ചി പിടുത്തം തലവേദന എന്നിങ്ങനെയുളള ലക്ഷണങ്ങളും പക്ഷാഘാതത്തെ തുടർന്ന് ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. ഈ ഒരു അവസ്ഥ കാണുമ്പോൾ എത്ര വേഗത്തിൽ ഹോസ്പിറ്റലിൽ എത്തിക്കാമോ അത്രവേഗത്തിൽ തന്നെ ആ വ്യക്തിയെ റിക്കവർ ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.