നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് രുചി. കഴിക്കുന്ന ഭക്ഷണങ്ങൾ ഇത്തരത്തിൽ രുചിക്കുന്നതിലൂടെ ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നു. എന്നാൽ പലപ്പോഴും നല്ല രുചികൾക്ക് പകരം ലോഹത്തിന്റെ സമാനമായിട്ടുള്ള രുചികൾ ആയിരിക്കും ചിലരുടെ നാവിൽ ഉണ്ടാവുക. പല തരത്തിലുള്ള കാരണങ്ങളാൽ ഇത്തരത്തിൽ കഴിക്കുന്ന ആഹാരങ്ങൾ ശരിയായിവിധം രുചിക്കാൻ സാധിക്കാതെ വരികയും എപ്പോഴും ലോഹത്തിന്റെ.
രുചി നാവിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. ചിലർക്ക് ഇരുമ്പിന്റെ രുചി ആയിരിക്കും നാവിൽ തങ്ങിനിൽക്കുക. ശരീരത്തിലേക്ക് അധികമായി കെമിക്കലുകൾ വന്നു നിറയുന്നതിനാൽ തന്നെ ഇത്തരത്തിൽ നാവിന്റെ രുചി ലോഹത്തിന്റെ രുചി പോലെ ആകാം. ഇത് കൂടുതലായും കീമോ തെറാപ്പികൾ ചെയ്തിട്ടുള്ളവർക്കാണ് അനുഭവപ്പെടുക. കീമോതെറാപ്പി ചെയ്യുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ പ്രവർത്തന ഫലമായി നമ്മുടെ ശരീരത്തിലെ നല്ല.
ബാക്ടീരിയകൾ നഷ്ടപ്പെടുകയും അവയുടെ പ്രവർത്തനം കുറയുകയും ചെയ്യുന്നത് വഴി ഇത്തരത്തിൽ അനുഭവപ്പെടുന്നു. അതുപോലെ തന്നെ നമുക്ക് ലോഹത്തിന്റെ രുചി അനുഭവപ്പെടുന്നതിന് ഉള്ള മറ്റൊരു കാരണം എന്ന് പറഞ്ഞത് അമിതമായി കഴിക്കുന്ന ആന്റിബയോട്ടിക്കുകളാണ്. പല നിസ്സാര രോഗങ്ങൾക്ക് പോലും ഇന്ന് പലതരത്തിൽ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ തന്നെ കഴിക്കുന്നവരാണ് നാം ഓരോരുത്തരും. ഇത്തരത്തിൽ ആന്റിബയോട്ടിക് അമിതമായി.
കഴിക്കുന്നത് വഴി നല്ല ബാക്ടീരിയകൾ നശിക്കുകയും അത് വഴി ഇത്തരമൊരു അവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകളെ പോലെ തന്നെ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിൽ നാവിൽ ലോഹത്തിന്റെ രുചി കൊണ്ടുവരുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ പല്ലുമായി ബന്ധപ്പെട്ട രോഗങ്ങളും ഇത്തരത്തിലുള്ള ഒരു അവസ്ഥ നമ്മിൽ സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.