ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം. ഇതുമൂലം ഒത്തിരി വേദനകൾ ആണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഇത് ശരീരത്തിലെ ചെറിയ ജോയിന്റുകളിൽ ഉണ്ടാകുന്ന അതികഠിനമായിട്ടുള്ള വേദനയാണ്. ഇതുമൂലം സന്ധികളിൽ നീർക്കെട്ട് വേദന പിരിമുറുക്കം പനി എന്നിങ്ങനെയുള്ള എല്ലാം ഉണ്ടാകുന്നു. തുടക്കത്തിൽ ഇത് ചെറിയ വേദനകളായി പ്രത്യക്ഷപ്പെടുകയും പിന്നീട് കൈവിരലുകൾ നിവർത്താൻ പറ്റാത്ത രീതിയിൽ മടങ്ങിപ്പോവുകയും ചെയ്യുന്നു.
കൂടാതെ രാവിലെ എണീക്കുമ്പോൾ കിടക്കയിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകുന്നു. ഇത് ഒരു തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. നമ്മുടെ പ്രതിരോധ സംവിധാനം ശരീരത്തിലെ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഉണ്ടാകുന്ന ആമവാതത്തിൽ ലക്ഷണങ്ങൾ പലപ്പോഴായി ശരീരത്തിൽ ഉണ്ടാകുകയും അത് പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കൈകൾ കൈകുഴ കാലുകൾ എന്നിങ്ങനെയുള്ളവയിലാണ് ആമവാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.
അതുപോലെതന്നെ ഈ രോഗത്തിന് നമ്മുടെ കണ്ണുകളെയും ശ്വാസകോശത്തെയും ഹൃദയങ്ങളെയും എല്ലാം നശിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ തന്നെ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആമവാതം ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള ആമവാതത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഗട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് ആണ്.
നമ്മുടെ ദഹന വ്യവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ആമവാതം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. അതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ലീക്കി ഗട്ട് ആണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹന വ്യവസ്ഥയിലെ ചെറുകുടലിലെത്തി അതിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ വലിച്ചെടുക്കുന്ന ആ സുഷിരങ്ങൾ വലുതാകയും അതിലൂടെ ശരീരത്തിലെ വേസ്റ്റ് പ്രൊഡക്ടുകൾ ആയ ടോക്സിനുകൾ പുറന്തള്ളി ശരീരത്തിലെ ജോയിന്റുകളിൽ അടിഞ്ഞുകൂടുന്നത് വഴിയാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.