ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ഒബിസിറ്റി അഥവാ അമിതഭാരം. പലതരത്തിലുള്ള രോഗങ്ങളാണ് ഇതുമൂലം ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ജീവിതശൈലിയിൽ ഇന്ന് വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരമൊരു അവസ്ഥ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇത് സൃഷ്ടിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരഭാരം അമിതമാണോ അല്ലയോ എന്ന് അവരുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്.
അതിനാൽ തന്നെ അമിതഭാരം ഉള്ളവരാണെങ്കിൽ അവ കുറയ്ക്കാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ കൊണ്ടുവരുന്നതിന് കാരണമാകുന്ന ഒരു ഘടകം മാത്രമാണ്. അമിതമായിട്ടുള്ള ശരീരഭാരം മൂലം പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർതം ആർത്രൈറ്റിസ് തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാം. ജീവിതശൈലി രോഗങ്ങൾ എന്ന് പറയുമ്പോൾ ഇവയെല്ലാം നിസ്സാരമാണെങ്കിലും ഇവയുടെ അനന്തരഫലങ്ങൾ നമ്മുടെ ജീവിനെ തന്നെ കാർന്നു തിന്നതാണ്.
പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഇത്തരത്തിൽ ഒബിസിറ്റി വർധിക്കുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും മദ്യം പുകവലി എന്നിങ്ങനെ തുടങ്ങിയിട്ടുള്ള ദുശ്ശീലങ്ങളും ആണ്. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നാം കഴിക്കുമ്പോൾ അത് അടങ്ങിയിട്ടുള്ള കൊഴുപ്പുകളും വിഷാംശങ്ങളും ആണ്.
നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇത്തരത്തിൽ അമിതമായി കൊഴുപ്പുകളും വിഷാംശങ്ങളും ശരീരത്തിൽ അടിഞ്ഞുകൂടുന്നത് വഴി ശരീരഭാരം വർദ്ധിക്കുകയും പലതരത്തിലുള്ള രോഗങ്ങൾ കടന്നു കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ ശരീരഭാരം കുറച്ച് ഇത്തരം രോഗങ്ങളെ തടയേണ്ടത് അനിവാര്യമാണ്. അതിനായി ഭക്ഷണക്രമത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക എന്നുള്ളതാണ് പോംവഴി. അതോടൊപ്പം നല്ല എക്സസൈസുകളും ഓരോരുത്തരും ശീലമാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.