Beetroot benefits for health : നാം ഏവരും ധാരാളം പച്ചക്കറികളും പഴവർഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ്. അതിൽ ഏറ്റവും കൂടുതൽ നമുക്ക് സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഏതു കാലാവസ്ഥയിലും നമുക്ക് വിളയിച്ചെടുക്കാൻ സാധിക്കുന്ന ഈ പച്ചക്കറിയെ നാം വരും ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഒരു ഭക്ഷ്യവസ്തു എന്നതിനപ്പുറം ഒട്ടനവധി ആരോഗ്യപരമായിട്ടും ചർമ്മപരമായിട്ടുള്ള നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം നമുക്ക് നൽകുന്നത്.
ഇതിൽ ധാരാളം ആയി തന്നെ ആന്റിഓക്സൈഡുകളും അയൺ വിറ്റാമിൻ സി ഫൈബർ എന്നിങ്ങനെയുള്ളവ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തോട് കൂടിയ ഈ പച്ചക്കറിയിൽ അയൺ കണ്ടെന്റ് ധാരാളമായി ഉള്ളതിനാൽ ഇത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. അതിനാൽ തന്നെ പോലുള്ള രോഗങ്ങളെ ഇതിന്റെ ഉപയോഗം വഴി നമുക്ക് തടയാനാകും. കൂടാതെ ഇന്നത്തെ ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെയും ഒക്കെ ഉപയോഗം.
മൂലം നേരിടുന്ന ദഹന സംബന്ധമായ പ്രശ്നങ്ങളെ മറികടക്കുന്നതിനെയും അനുയോജ്യമായ സമ്പുഷ്ടമായ പച്ചക്കറി കൂടിയാണ് ഇത്. അതിനാൽ ഇതിന്റെ ഉപയോഗം നാം ഓരോരുത്തരും നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ വർധിപ്പിക്കേണ്ടതാണ്. കൂടാതെ വിറ്റാമിൻ സി അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവറിനെ വർധിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്.
ഇതിൽ പഞ്ചസാരയുടെ അംശം അടങ്ങിയിട്ടുണ്ടെങ്കിലും കലോറി വളരെ കുറഞ്ഞ ഭക്ഷ്യ പദാർത്ഥമാണ് ഇത്. കൂടാതെ ഇതിൽ കൊഴുപ്പും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്. ഇതിനെ അല്പം മധുരം ഉള്ളതിനാൽ തന്നെ ഇത് വേവിച്ചോ വേവിക്കാതെയോ നമുക്ക് കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.