കുട്ടികൾ മുതൽ മുതിർന്ന വരെ പ്രായഭേദമില്ലാതെ ബാധിക്കുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ. ഇന്നത്തെ കാലത്തെ ജീവിതശൈലി വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണാനിടയാക്കുന്നത്. പണ്ടത്തെ കാലത്ത് അപേക്ഷിച്ച് ആഹാരരീതിയിലും ജീവിതരീതിയിലും ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. ഇത്തരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ നമ്മുടെ ശരീരത്തിലേക്ക് അമിതമായി തന്നെ കൊഴുപ്പുകളും ഷുഗറുകളും കയറിക്കോടുന്നതിനേ കാരണമാകുന്നു. അത്തരത്തിൽ അമിതമായി കയറിക്കൂടുന്ന കൊഴുപ്പുകൾ ആണ് കൊളസ്ട്രോൾ എന്നുള്ളത്.
ശരീരത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ആണ് ഉള്ളത്. എച്ച് ഡി എൽ കൊളസ്ട്രോൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജകരമായിട്ടുള്ള കൊളസ്ട്രോൾ ആണ്. ഇതിനെ നല്ല കൊളസ്ട്രോൾ എന്നാണ് പറയുന്നത്. എന്നാൽ എൽഡിഎൽ കൊളസ്ട്രോൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കൊളസ്ട്രോൾ ആണ്.
ഈയൊരു കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ അധികമാകുമ്പോൾ ആണ് ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നത്. ഇത് നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തിനും ലിവറിന്റെ പ്രവർത്തനത്തിനും അതുപോലെതന്നെ മറ്റു അവയങ്ങളുടെ പ്രവർത്തനത്തിനും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ കൊഴുപ്പുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് വഴി അത് രക്തക്കുഴലുകളിൽ.
അടിഞ്ഞുകൂടി ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഓക്സിജൻ ആ ഭാഗത്തേക്ക് എത്താതെ വരികയും ചെയ്യുന്നു. ഇത്തരത്തിൽ ഹൃദയത്തിന്റെ രക്ത ധമനികളിൽ ഉണ്ടാകുമ്പോൾ അത് ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമാകുമ്പോൾ ശരീരം തന്നെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അതിൽ ഒന്നാണ് അമിതമായിട്ടുള്ള ക്ഷീണം എന്നത്. തുടർന്ന് വീഡിയോ കാണുക.