ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രോട്ടീൻ. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ തന്നെയാണ് പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. നമ്മുടെ ശരീരത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ പ്രോട്ടീനുകൾ സഹായിക്കും. പൊതുവേ പ്രോട്ടീനുകൾ എന്ന് പറയുമ്പോൾ മസിലുകളുടെ വളർച്ചയ്ക്കാണ് എന്നാണ് നാം ഓരോരുത്തരും കരുതിയിട്ടുള്ളത്. എന്നാൽ മസിലുകളുടെ വളർച്ചക്കും ഒട്ടനവധി ശാരീരിക പ്രവർത്തനങ്ങൾക്കും ഇത് വളരെ അത്യാവശ്യമാണ്.
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനത്തിനും നിർമ്മാണത്തിനും അത്യാവശ്യമായ ഒരു ഘടകമാണ് പ്രോട്ടീൻ എന്നത്. അതിനാൽ തന്നെ പ്രോട്ടീനുകൾ കുറവാണ് ലഭിക്കുന്നതെങ്കിൽ കോശങ്ങളുടെ പുനർനിർമ്മാണം ഇല്ലാതാവുകയും അതോ പൂർവസ്ഥിതിയിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ രോഗങ്ങൾ ചെറുക്കുന്നതിനുള്ള രോഗപ്രതിരോധ ശേഷി ഇല്ലാതാകുന്നതിനും പ്രോട്ടീനുകളുടെ അഭാവം കാരണമാകുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകേണ്ട ആന്റിബോഡികൾ കുറയുന്നതിനുള്ള ഒരു പ്രധാന കാരണം എന്നത് പ്രോട്ടീനുകളുടെ അഭാവം തന്നെയാണ്.
അതിനാൽ തന്നെ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു ഘടകം തന്നെയാണ് ഇത്. ഇവയെല്ലാം കൂടാതെ ശരീരത്തിന് ആവശ്യമായ ഊർജ് നൽകുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്. അതിനാൽ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഹോർമോണുകളുടെയും എൻസൈമുകളുടെയും ഉൽപാദനത്തിനും ഇതിനെ കഴിവുണ്ട്. പ്രോട്ടീനുകളുടെ അഭാവം ഇത്തരത്തിലുള്ള ഹോർമോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളെ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അതോടൊപ്പം എല്ലുകളുടെ പ്രവർത്തനത്തിനും കിന്നിലെ കോശങ്ങളുടെ വളർച്ചക്കും ഇത് വളരെ അത്യാവശ്യമാണ്. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിലും പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ ആസിഡുകളുടെ ബാലൻസ് നിയന്ത്രിക്കുന്നതിനും പ്രോട്ടീനുകൾ അത്യന്താപേക്ഷിതമാണ്. തുടർന്ന് വീഡിയോ കാണുക.