ഇന്ന് പൊതുവേ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഷുഗർ അഥവാ ഡയബറ്റിക്സ്. ഇന്ന് പ്രായഭേദമില്ലാതെ തന്നെ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഷുഗർ ചെക്ക് ചെയ്യുന്ന സമയത്ത് ഷുഗർ കുറവായാലും അതിന്റെ ലെവലിനെ തൊട്ടു താഴെയാണ് നിൽക്കുന്നത് എങ്കിൽ നാം എല്ലാവരും സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ തുടർച്ചയായി മൂന്നുനാല് തവണ കാണുകയാണെങ്കിൽ നമുക്ക് ഷുഗർ വരാനുള്ള സാധ്യത ഉറപ്പിക്കാവുന്നതാണ്. അതുപോലെതന്നെ ചിലരിൽ പാരമ്പര്യമായും ഇത് കണ്ടു വരാറുണ്ട്.
ഇവ വരുന്നതിന് മുൻപ് തന്നെ നമുക്ക് നൽകുന്ന സൂചനകളാണ് ഇത്. അതിനാൽ ഇത്തരം ആളുകൾ കൃത്യമായ ഡയറ്റ് ഫോളോ ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി നാം പൂർണ്ണമായി ഒഴിവാക്കേണ്ട ഒന്നാണ് അരി. നാം കഴിക്കുന്ന അരിയിലാണ് ഏറ്റവും അധികം അന്നജം ഉണ്ടാകുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുകയും അതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്യുന്നു.
ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്നതേയുള്ളൂ. ഇത് കുറച്ചുകൂടി വർദ്ധിക്കുകയാണെങ്കിൽ മുറിവുകൾ ഉണ്ടാക്കുന്ന അവസ്ഥയും അത് ഉണങ്ങാതെ വ്രണയമായി രൂപപ്പെടുന്ന അവസ്ഥയും കാണപ്പെടാറുണ്ട്. അടിക്കടി ഷുഗർ ടെസ്റ്റ് ചെയ്തു അതിന്റെ ലെവൽ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാവുന്നതാണ്. ഷുഗറിന് മാറ്റുന്നതിനായി നമ്മുടെ ദിവസവും ഉള്ള ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളമുൾക്കൊള്ളിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ഒമേഗ ത്രീ സാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള ചാള അയല തുടങ്ങി ചെറിയ മത്സ്യങ്ങളും നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അത്യുത്തമമായ ഒന്നാണ്. അതോടൊപ്പം 45 മിനിറ്റിൽ കുറയാത്ത നല്ലൊരു വ്യായാമ ശീലവും നാം തുടരേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.