Varicose vein Malayalam Tips : ഇന്ന് കൂടുതലായും ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ . ഇതൊരു ജീവിതശൈലി രോഗാവസ്ഥ കൂടിയാണ്. നമ്മുടെ കാലുകളിലേക്കുള്ള രക്ത കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുകയും അതുവഴി രക്തോട്ടം ദുർഘടം ആവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. വെരിക്കോസ് വെയിൻ ഉള്ള ആളുകളിൽ ഞരമ്പുകൾ തടിച്ചു വീർത്തു നിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇത് കാണുമ്പോൾ തന്നെ ബുദ്ധിമുട്ട് നമുക്ക് അറിയാൻ സാധിക്കും.
ഞരമ്പുകൾ തടിച്ചു നിൽക്കുക മാത്രമല്ല ചിലരുടെ കാലുകൾ കറുത്ത കളർ കാണുകയും ചെയ്യാറുണ്ട്. കൂടാതെ ഇവയിൽ വ്രണങ്ങളും കാണാറുണ്ട്. ഇത്ര രോഗങ്ങളുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഒരുപാട് നേരം നിൽക്കുമ്പോഴുള്ള കാൽ വേദനയാണ്. അടിക്കടി ഇങ്ങനെ കാലുവേദന കണ്ടുവരുകയാണെങ്കിൽ ഇത് ഇതിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിയാം. കൂടാതെ നിൽക്കുമ്പോൾ കാലുകളിൽ നീര് വരുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്.
ഇത്തരം അവസ്ഥ നേരിടുന്നവരിൽ അസഹ്യമായ വേദനയാണ് ഉണ്ടാവുക. ഇവ മൂലം കണങ്കാലുകളിൽ വ്രണങ്ങൾ രൂപപ്പെടുകയും ഉണങ്ങാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. കഠിനാധ്വാനം കൂടുതലുള്ള ജോലികൾ ചെയ്യുന്നവരിലും അധികനേരം നിന്നുകൊണ്ട് ജോലികൾ ചെയ്യുന്നവരും ഇത്തരം അവസ്ഥകൾ കൂടുതലായി കാണപ്പെടുന്നു. അമിതവണ്ണം ഉള്ളവരും ഇത് അധികമായി കാണപ്പെടുന്നു.
ഇത്തരം രോഗാവസ്ഥകൾ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ഇതിൽനിന്ന് മുക്തി നേടുക വളരെ എളുപ്പമാണ്. ഇത്തരം അവസ്ഥകൾക്ക് പണ്ട് ഓപ്പറേഷനുകളാണ് നാം ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും നമുക്ക് അവൈലബിൾ ആണ്. ലേസർ ട്രീറ്റ്മെന്റ് ഗ്ലൂ തെറാപ്പി കീഹോൾ സർജറി എന്നിങ്ങനെ ഒട്ടനവധി ട്രീറ്റ്മെന്റുകൾ ഇന്ന് ഉണ്ട്. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക.