ഇന്ന് ഒട്ടുമിക്ക പേരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിക്സ് . നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നത് മൂലമാണ് പ്രമേഹം എന്ന രോഗം ഉണ്ടാക്കുന്നത്. പ്രമേഹം ഉള്ള വ്യക്തികളിൽ ക്ഷീണം അമിതഭാരം മുറിവുകൾ ഉണങ്ങാത്ത അവസ്ഥ എന്നിങ്ങനെ ഒത്തിരി കാണപ്പെടുന്നു. ഷുഗറിന്റെ അളവ് ശരീരത്തിൽ കുറയുന്നതും ദോഷകരമാണ്. അതിനാൽ നല്ലൊരു ഭക്ഷണരീതിയിലൂടെ ഇതിനെ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹരോഗം തുടക്കക്കാരിൽ നാം മരുന്നുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മരുന്നുകൾ ഫലം കണ്ടില്ലെങ്കിൽ പിന്നീട് അത് ഇൻസുലിനിലേക്ക് മാറുന്നു. ഇത്തരത്തിൽ പ്രമേഹം കൺട്രോൾ ചെയ്യാൻ ആകാതെ കൂടുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെങ്കിൽ ഇതിന്റെ അനന്തഫലങ്ങൾ ഭയാനകരമാണ്. കിഡ്നിഫെയിലിയർ ലിവർ ഫെയിലിയർ ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ തുടങ്ങി നമ്മുടെ ജീവനെത്തന്നെ ഭീഷണിയാണ് ഈ ഒരു രോഗാവസ്ഥ.
ഇത്തരത്തിൽ പ്രമേഹത്തിന്റെ ഒരു അനന്തരഫലമാണ് കിഡ്നി ഫെയിലിയർ. ഇതാണ് ഇന്ന് ഇതിൽ പ്രതിപാദിക്കുന്ന വിഷയം. കിഡ്നി എന്നത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ അരിച്ചെടുത്ത് പുറന്തള്ളുന്ന ഒരു അവയവമാണ്. യൂറിനിലൂടെ ആണ് ഇവ ഇത് പുറന്തള്ളുന്നത്. കിഡ്നിയിലുള്ള ചെറിയ രക്ത ധമനികൾ ആണ് ഈ വിഷാംശങ്ങളെ വലിച്ചെടുത്ത് അവയെ അരിച്ച് പുറന്തള്ളുന്നത്.
പ്രമേഹം അധികമായി പത്തോ ഇരുപതോ വർഷം കഴിയുന്നതു വഴി ഈ ദമിനികൾ നശിക്കുകയും ക്രമേണ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് പ്രമേഹം ഉള്ളവരിൽ കിഡ്നിയുടെ വീക്കം ഉണ്ടാകുന്നത്. ഇത്തരത്തിൽ സംഭവിക്കുന്നത് വഴി നമ്മുടെ ജീവന് തന്നെ ഇത് ആപത്താണ്. ഇത്തരത്തിൽ കിഡ്നിയുടെ പ്രവർത്തനം നിലക്കുകയാണെങ്കിൽ ഡയാലിസിസ് പോലെയുള്ള മാർഗങ്ങൾ വേണ്ടിവരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.