കുട്ടികളിലും മുതിർന്നവരും ഒരുപോലെ കണ്ടുവരുന്ന ഒരു രോഗഅവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് ഇതിന്റെ കാരണം. വിളർച്ച പ്രധാനമായി മൂന്ന് കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ശരീരത്തിൽ നിന്ന് രക്തം അമിതമായി പോകുന്നത് വഴി അനീമിയ ഉണ്ടാകുന്നു. ശരീരത്തിലെ രക്തത്തിലെ എച്ച്പിയുടെ അളവ് കുറയുന്നതും മൂലവും അനീമിയ ഉണ്ടാകുന്നു. പോഷകങ്ങൾ നിറഞ്ഞ ആഹാരത്തിന്റെ കുറവ് മൂലവും ശരീരത്തിൽ ഇരുമ്പിന്റെ അബ്സോർപ്ഷൻ ശരിയായ രീതിയിൽ നടന്നില്ലെങ്കിലും അനീമിയ വരാം.
ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കുന്നത് മൂലം നമുക്ക് വിളർച്ച വരുന്നു. കുട്ടികളിലും കൗമാരക്കാരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആണ് ഇത്തരം വിളർച്ചകൾ കാണപ്പെടുന്നത്. നമ്മുടെ കണ്ണുകളിൽ നാക്കിൽ കൈതടങ്ങളിൽ മോണകളിൽ എന്നിവയിലെല്ലാം വിളർച്ചകൾ കാണാം. ഇത് കൂടാതെ ക്ഷീണം തളർച്ച അമിത കിതപ്പ് നെഞ്ചിടിപ്പ് കൂടുന്നതും മുടി കൊഴിച്ചൽ എന്നിവ കാണപ്പെടുന്നു.
വിളർച്ച അനുഭവപ്പെടുന്നത് മൂലം നമ്മുടെ ശരീരത്തിലെ ഓക്സിജന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല . അതിനാലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. കൈവിരലുകളുടെ അഗ്രഭാഗത്ത് കറുത്ത നിറം കാണുന്നതും അരി മണ്ണ് എന്നിവ തിന്നാനുള്ള ടെൻഡൻസിയും ഇതിന്റെ ഒരു ലക്ഷണമാണ്. അയൺ ഡെഫിഷ്യൻസി അനീമിയ വൈറ്റമിൻ ഡെഫിഷ്യൻസി അനീമിയ എപ്ലാസ്റ്റിക് അനീമിയ സിട്രിസൽ അനീമിയ ഹീമോ ലൈറ്റിക് അനീമിയ.
എന്നിങ്ങനെ പലവിധത്തിൽ അനീമിയകൾ കാണാം. ഇത്തരത്തിലുള്ള അനീമിയകൾ നമ്മുടെ രോഗപ്രതിരോധശേഷിയെയാണ് കുറയ്ക്കുന്നത്. ഇത് തിരിച്ചറിയുന്നതിനായി പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യാം. അനീമിയ ഒഴിവാക്കുന്നതിനായി ഇരുമ്പ് സത്തുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. മുട്ട മത്സ്യം ഇലക്കറികൾ പച്ചക്കറികൾ പപ്പായ ശർക്കര റാഗി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. വൈറ്റമിൻ c ഉള്ള ഫ്രൂട്ട്സ് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.