കരുണ നിറയ്ക്കുന്ന നിരവധി പ്രവർത്തികൾ നാം കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മറ്റും നിരവധി വാർത്തകളായി അവ വന്നിട്ടുണ്ട്. കരുതലിന്റെയും സ്നേഹ ത്തിന്റെയും ഇത്തരം പ്രവർത്തികൾ എന്നും പ്രശംസനീയമാണ്. അത്തരത്തിലുള്ള കുറച്ച് ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. പാട്ടു പാടി ജീവിക്കുന്ന വൃദ്ധൻ സഹായം ചോദിച്ച് ബാങ്കിൽ വന്നപ്പോൾ.
ബാങ്ക് മാനേജർ ചെയ്ത പ്രവർത്തിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ഇത്തരക്കാരെ ആരും വകവയ്ക്കാറില്ല. അവരുടെ കഴിവിനെ പ്രശംസിക്കാറും ഇല്ല പകരം അവരുടെ കഴിവിനെ അംഗീകരിക്കാതെ ഇറക്കി വിടുകയാണ് പതിവ്. ഇവിടെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആ ബാങ്ക് മാനേജർ ഈ വൃദ്ധനെ സമീപിക്കുന്നത്.
പാട്ടു പാടുന്ന വൃദ്ധനെ പ്രശംസിച്ചും പണം കൊടുത്തും സന്തോഷിപ്പിക്കുന്ന ബാങ്ക് മാനേജരെ ദൃശ്യങ്ങളിൽ കാണാൻ കഴിയും. പാട്ടുപാടിയ ശേഷം വൃദ്ധനെ ചായ കുടിക്കാൻ ക്ഷണിക്കുന്ന പ്രവർത്തിയും ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതാണ്. ശേഷം വൃദ്ധന്റെ കയ്യിൽനിന്നും പാട്ടുപെട്ടി വാങ്ങിയശേഷം അത് വായിക്കുന്നതും കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.