മൃഗങ്ങൾ മനുഷ്യരോട് വളരെ സ്നേഹമുള്ളവർ ആണെങ്കിലും ചില സമയത്ത് എങ്കിലും അവരുടെ ക്രൂരത നിറഞ്ഞ പ്രവർത്തികൾ നമ്മുടെ മനസ്സിനെ വിഷമത്തിൽ എത്തിക്കും. അത്തരത്തിലൊരു സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ചങ്കിടിപ്പോടെ അല്ലാതെ കാണാൻ കഴിയാത്ത ഈ സംഭവം നടക്കുന്നത് ഇങ്ങനെ. സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ഒരു യുവാവ് രണ്ടു വയസ്സുകാരിയെ ഒരു തെരുവുനായയുടെ കൈയിൽനിന്ന് രക്ഷിക്കുന്നതാണ് സംഭവം.
ദൈവത്തിന്റെ കരങ്ങൾ എന്നുവേണം ഇദ്ദേഹത്തെ വിളിക്കാൻ. തെരുവ് നായ കടിച്ചുകീറുന്ന രണ്ടു വയസ്സുകാരിയെ രക്ഷിക്കുന്ന ഇദ്ദേഹത്തെ അങ്ങനെ വേണം വിളിക്കാൻ. ദൃശ്യങ്ങൾ കാണുന്ന ഏവരുടെയും ചങ്കിടിപ്പ് കൂട്ടുന്നതാണ് രംഗങ്ങൾ. വഴിയിലൂടെ ഒരു അമ്മയും കുഞ്ഞും നടന്നു പോകുമ്പോഴാണ് ഇത് നടക്കുന്നത്.
പോകുന്ന വഴിയിൽ അമ്മയുടെയും കുഞ്ഞിന്റെയും നേർക്ക് തെരുവുനായ പാഞ്ഞ് അടുക്കുകയായിരുന്നു. സ്വയരക്ഷയ്ക്ക് പുറമേ ആ അമ്മയ്ക്ക് കുഞ്ഞിനെ കൂടി രക്ഷപ്പെടുത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. രണ്ട് വയസ്സുകാരിയുടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ആ യുവാവ് ഓടിയെത്തുന്നത്.
കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി യുവാവ് ബലപ്രയോഗം നടത്തി. കുഞ്ഞിനെ കിട്ടാതെ വന്നപ്പോൾ യുവാവിനെ നായ ആക്രമിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും ഒരു പോറൽ പോലും പറ്റാതെ ആ കുഞ്ഞിനെ രക്ഷിച്ചെടുത്ത ആ യുവാവ് ഏവരുടെയും കയ്യടി വാങ്ങിയിരിക്കുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.