നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. ഫിഷർ അഥവാ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളല് ഇന്ന് പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. പലരും കേട്ടിട്ടുള്ള ഒന്നായിരിക്കണം എന്നില്ല ഫിഷർ. എന്നാൽ ഇതിന്റെ ലക്ഷണം പറഞ്ഞാൽ പലരും ഇത് എന്ന് അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. മലം പോയി കഴിഞ്ഞാൽ ഒന്ന് രണ്ട് മണിക്കൂർ ഭയങ്കര വേദന അതുപോലെതന്നെ നീറ്റൽ പുകച്ചിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്തുകൊണ്ടാണ് ഫിഷർ വരുന്നത്. ഇത് വന്നുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളിലാണ് മാലാദ്വാരത്തിൽ വിള്ളലുകൾ കൂടുതലായി കണ്ടുവരുന്നത്. മലദ്വാരത്തിലുള്ള സൈഡ് ഭാഗങ്ങൾ പൊട്ടുന്നതിന് ആണ് ഫിഷർ എന്ന് പറയുന്നത്.
അതായത് മലം നല്ല ടൈറ്റിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ കൂടുതൽ പ്രാവശ്യം മലം പോകുന്ന സമയത്ത് എല്ലാം തന്നെ ആ ഒരു ഭാഗം പൊട്ടുകയും മുറിവ് വരുന്ന ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. ഇതിനെയാണ് ഫിഷർ എന്ന് പറയുന്നത്. കൂടുതലായി ഇത് സ്ത്രീകളിൽ കാണാനുള്ള സാധ്യത കൂടുതലായി പ്രഗ്നൻസി ടൈമിലും അതുപോലെതന്നെ പ്രസവശേഷം ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നത്. പ്രഗ്നൻസി സമയത്ത് വയർ ഇങ്ങനെ വീർതിരിക്കുന്നത് കാരണം അവർക്ക് വെള്ളം കുടിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ഈ സമയത്ത് കൂടുതലായി മലബന്ധം വരികയും ഇത് ഫിഷർ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
അതുപോലെതന്നെ പ്രസവശേഷം കൂടുതലായി മലബന്ധ വരികയും ഇത് ഫിഷർ വരാനുള്ള കാരണമാകുകയും ചെയ്യുന്നു. അതുപോലെതന്നെ പ്രസവശേഷം കൂടുതലായി സ്ട്രെയിൻ ചെയ്യുന്ന സമയത്ത് പ്രഷർ കൊടുക്കുമ്പോൾ മലധ്വാരത്തിലെ ഇരുഭാഗം പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരിലാണ് എങ്കിൽ ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നു കഴിഞ്ഞാൽ ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കണ്ടുവരുന്നത്. കൂടുതലായി ഹോട്ടൽ ഫുഡ്. ഫാസ്റ്റ് ഫുഡ് എല്ലാം കഴിക്കുന്നത്. അതുപോലെതന്നെ മൈദയുടെ സാധനങ്ങൾ പൊറോട്ട തുടങ്ങിയവ കൂടുതലായി കഴിച്ചു കഴിഞ്ഞാൽ വയറു ഉറയ്ക്കാനും ഇത്.
ഫിഷർ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ സ്ഥിരമായി മലബന്ധം അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഈ മലബന്ധം കൃത്യമായി നമുക്ക് നാരുകളില്ലാത്ത ഭക്ഷണം കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതും. സ്ഥിരമായി മല ബന്ധമുള്ള ആളുകളിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണാറുണ്ട്. കൂടുതലായി മൂന്നോ നാലോ പ്രാവശ്യം ദിവസവും ലൂസ് ആയി പോകുന്ന ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. അതുപോലെതന്നെ മലയാളികൾക്കുള്ള ഒരു മറ്റൊരു പ്രശ്നമാണ് കൂടുതൽ സമയം ടോയ്ലെറ്റിൽ ഇരിക്കുന്നത്. ഇങ്ങനെ ഇരിക്കുന്ന സമയത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health