നിരവധി ആരോഗ്യപരങ്ങൾ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അമ്പഴങ്ങ. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അമ്പഴങ്ങയുടെ ആരോഗ്യഗുണങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. നിരവധി ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പണ്ടുകാലം തൊട്ട് നമ്മൾ കേട്ടിട്ടുള്ള ഒന്നാണ് ആനവായിൽ അമ്പഴങ്ങ എന്ന ചൊല്ല്. പണ്ടുകാലങ്ങളിൽ കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് അമ്പഴങ്ങ. നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം.
സ്പോൺടിയാസിസ് ഡെൽസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അമ്പഴങ്ങ പോഷക സമ്പുഷ്ടമായ പഴം ആണ്. ഇന്ത്യ കമ്പോഡിയ വിയറ്റ്നാം ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴങ്ങയ്ക്ക് പഴുക്കുമ്പോൾ സ്വർണ നിറമാണ് കാണാൻ കഴിയുക. പച്ചമാങ്ങ ഉപ്പുകൂട്ടി കഴിക്കുമ്പോൾ ഉള്ള അതേ സ്വാത് തന്നെയാണ് അമ്പഴങ്ങായിലും കാണാൻ കഴിയുക. പുളി രസമാണ് ഇതിനും അച്ചാറിടാൻ ആണ് അമ്പഴങ്ങ പ്രധാനമായി ഉപയോഗിക്കുന്നത്.
ജാം ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചി കൂട്ടാനും ഇത് വളരെയധികം ഉപയോഗിക്കുന്നു. 48 കിലോ കാലറി ഊർജം അടങ്ങിയ ഈ പഴത്തിൽ മാംസ്യം അന്നജം ജീവകം എ ജീവകം സി കാൽസ്യം ഇരുമ്പ് ഫോസ്ഫെറസ് എന്നിവയും കാണാൻ കഴിയും. ഇതുകൂടാതെ ദഹനത്തിന് വളരെയേറെ സഹായിക്കുന്ന നാരുകളും ഇതിൽ കാണാൻ കഴിയും. ജീവകം ബി കോംപ്ലക്സുകൾ ആയ തയാമിൻ റായ്ബോഫ്ലാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
അമ്പഴ ഫലത്തിനും ഇലകളുടെ സത്തിനും ശക്തമായ ആന്റി മൈക്രോ ബിയൻ ആന്റി ഓക്സിഡന്റ് സൈറ്റോ ടോസിക് ക്രോബോളിറ്റിക് ഗുണങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ രോഗപ്രതിരോധ ശക്തിക്ക് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ജീവകം സി അമ്പഴങ്ങയിൽ ധാരാളമായി കാണാൻ കഴിയും. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കോളജിൻ നിർമ്മാണം മെച്ചപ്പെടുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD