മൂലക്കുരു എന്ന അസുഖം നിരവധി ആളുകൾക്ക് കാണാൻ കഴിയുമെങ്കിലും ഒട്ടുമിക്കവരും ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതുപോലെ തന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല ഇത്തരത്തിലുള്ള സാധനങ്ങൾ സാധാരണ പറയുന്ന ഒരു പേരാണ് പൈൽസ് അല്ലെങ്കിലും മൂലക്കുരു എന്ന് പറയുന്നത്. ഇതിനെല്ലാം ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കൂടുതൽ പേരും പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ്.
ഇത്തരക്കാരിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ കൂടുതലാണ്. സാധാരണ പൈൽസ് ആണെങ്കിലും ഫിസ്റ്റുല ആണെങ്കിലും ഫിഷർ ആണെങ്കിലും സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പൈൽസ് അല്ലെങ്കിൽ മൂല കുരു എന്ന് പറയുന്നത്. ആദ്യം തന്നെ ഇത് എന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ഇതുവരാനുള്ള കാരണം പലതാണ്. സാധാരണ ദഹനം ശരിയാകാതിരിക്കുക ശരിയായ രീതിയിൽ ശോധന ഇല്ലാതിരിക്കുക. മലം ഉറച്ചു പോവുകയും അത് പലപ്പോഴും മുക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെ പ്രധാന കാരണം.
പൈൽസ് എന്ന് പറയുന്നത് ഒരു കുരുവല്ല. നമ്മുടെ മലദ്വാരത്തിൽ ആഗ്രഭാഗത്തെ ഞരമ്പുകൾ പുറത്തേക്ക് തടിച്ചു വരുന്ന അവസ്ഥ ആണ് പൈൽസ് എന്ന് പറയുന്നതു. മലം പോകുമ്പോൾ ചെറിയ രൂപത്തിൽ പൊട്ടൻ ഉണ്ടാവുകയും മലദ്വാരത്തിൽ വിള്ളൽ ഉണ്ടാവുകയും ചെയ്യുന്നതാണ് ഫിഷർ എന്ന് പറയുന്നത്. മലം പോകേണ്ട വഴിയിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് വരികയും അതിലൂടെ ചലം ചോര എന്നിവ പോകുന്നതാണ് ഫിസ്റ്റുല എന്ന് പറയുന്നത്.
ഇങ്ങനെ മൂന്ന് രീതിയിൽ ആണ് കാണാൻ കഴിയുക. പ്രവാസികളിൽ ഇത്തരം പ്രശ്നങ്ങൾ കൂടാനുള്ള കാരണം ഭക്ഷണശീലം അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ അതുപോലെതന്നെ മാനസിക സമ്മർദ്ദം അതുപോലെതന്നെ വയറ്റിൽ നിന്ന് പോകാനുള്ള പ്രയാസം വയർ ഉരച്ചു നിൽക്കുക ഗ്യാസ് നിൽക്കുക എന്നിവയെല്ലാം തന്നെ ഇതിന് കാരണമാണ്. ഇതിനെല്ലാം ചെയ്യേണ്ട കുറച്ചു മുൻകരുതലുകളും ഒറ്റമൂലികളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr