ശരീര ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകാൻ കഴിവുള്ള ഒന്നാണ് ഈന്തപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ ഇനി നിസ്സാരമായി കരുതരുത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ കഴിവുള്ള ഒന്നാണ് ഈന്തപ്പഴം. ഇതിലെ നമുക്കറിയാത്ത അത്ഭുത ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഈന്തപ്പഴം ഒരു അഭിബാജ്യ ഘടകം തന്നെയാണ്. ഇന്നത്തെ ഈ ലോകത്ത് ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങൾ കാണാൻ കഴിയും. ഇതിൽ ധാരാളം മിനറൽസ് നാരുകൾ ആന്റി ഓക്സിഡന്റ്സ് കാൽസ്യം.
പൊട്ടാസ്യം മഗ്നിഷ്യം അതുപോലെതന്നെ കോപ്പർ മാംഗനീസ് പ്രോട്ടീൻ അതുപോലെതന്നെ ബി വിറ്റാമിനുകളായ റായ്ബോ ഫ്ലാമിൻ നിയാസിൻ തയാമിൻ അതുപോലെതന്നെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അനജം കൊണ്ട് സമ്പുഷ്ടവും അതുപോലെതന്നെ ഫാറ്റ് കുറഞ്ഞതുമാണ്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇവ ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുകയാണെങ്കിൽ ഗുണം ഇരട്ടിയാകുന്നതാണ്. നല്ല ശോധന ലഭിക്കാനും ദഹന പ്രക്രിയ സുഖമാക്കാനും ഇത് സഹായിക്കുന്നുണ്ട്.
മാത്രമല്ല പാലിന് രാത്രി ഭക്ഷണത്തിനുശേഷം ഈന്തപഴം കഴിക്കുന്നത് ദഹനസമദ് എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. മലവിസർജന ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ രാവിലെ വെറും വയറ്റിൽ നാലോ അഞ്ചോ ഈത്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റി കിടക്കുന്ന അഴുക്ക് നീക്കം ചെയ്യാനും വയറ് നല്ല രീതിയിൽ വൃത്തിയാക്കാനും സഹായിക്കുന്ന ഒന്നാണ്. ഇരുമ്പു ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ തടയാനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും ഇരുമ്പ് പ്രധാനമാണ്.
ശരീരത്തിലൂട നീളം രക്തത്തിന്റെ ഓക്സിജന്റെയും നല്ല പ്രവാഹം കൂടുതൽ സജീവവും ഊർജ്ജ സ്വലവും ആകുന്നു. അതിനായി 30 ദിവസം രാവിലെ മൂന്നോ നാലോ ഈന്തപ്പഴം കഴിക്കാം. പൊട്ടാസ്യം മികച്ച ഉറവിടം കൂടിയാണ് ഈത്തപ്പഴം. രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഇത് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നത്. ഇത് കൂടാതെ സ്ട്രോക്ക് ഉണ്ടാക്കുന്നത് തടയാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena