നമ്മൾ അറിയുന്നതും അറിയാത്തതുമായ നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും അതിന്റെ തായ് ആരൊഗ്യ ഗുണങ്ങളും കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ നമ്മുടെ വീട്ടു പരിസരങ്ങളിലും പറമ്പുകളിൽ കാണുന്ന ഒന്നാണ് മുക്കുറ്റി. ആയുർവേദങ്ങളിൽ ദശപുഷ്പങ്ങളിൽ കാണുന്ന സസ്യങ്ങളിൽ ഒന്നാണ് ഇത്.
കർക്കിടകമാസം വരുമ്പോൾ മുക്കുറ്റിയുടെ പൂവ് എടുത്ത് അതിന്റെ കുറി തൊടുന്ന പതിവ് മലയാളികൾക്ക് ഉണ്ട്. അതുപോലെതന്നെ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടി കൂടിയാണ് ഇത്. ഇന്ന് ഇവിടെ മുക്കുറ്റിയുടെ ചെടി ഉപയോഗിച്ച് പൈൽസ് അഥവാ അർസസ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ മുക്കുറ്റിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ തണലുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. വേനൽക്കാലത്ത് ഇത് ഉണങ്ങി പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
നിരവധി ആരോഗ്യഗുണങ്ങൾ മുക്കുറ്റിയിൽ കാണാൻ കഴിയും. ഇത് സമൂലം ആയാണ് ഉപയോഗിക്കേണ്ടത്. ഇതിന്റെ വേരുകളിൽ പറ്റിയിരിക്കുന്ന മണ്ണ് നല്ലതുപോലെ തന്നെ നാലോ അഞ്ചോ തവണ കഴുകിയെടുത്ത് ഈ ചെടി നല്ല രീതിയിൽ തന്നെ വാഷ് ചെയ്ത് എടുക്കേണ്ടതാണ്. ഇത് പൈൽസിന് ഉപയോഗിക്കുന്ന ഒന്നാണ്. ചില ആളുകൾക്ക് പൈൽസ ഉണ്ടാകുന്ന സമയത്ത് മലദ്വാരത്തിലൂടെ ബ്ലീഡിങ് ഉണ്ടാക്കാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. മുക്കുറ്റി നമ്മുടെ തൊടിയിൽ നിലത്ത് ചേർന്ന് വളരുന്ന ചെടിയാണ്. സിന്ദ വൈദ്യത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സസ്യം കൂടിയാണ് ഇത്. ആയുർവേദപ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതു കൂടാതെ വിഷ ചികിത്സിക്കുന്ന ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.