ബദാമിൽ ഇത്രയും ആരോഗ്യ ഗുണങ്ങളോ..!! ഇനി ഈ രീതിയിൽ കഴിച്ചുനോക്കൂ…

നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിൽ നൽക്കുന്ന ഒന്നാണ് ബദാം. ബദാമിൽ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള കാര്യമെല്ലാവർക്കും അറിയാവുന്നതാണ്. പ്രോട്ടീനുകളുടെ കലവറ കൂടിയാണ് ബദാം. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമായ ഒന്നുകൂടിയാണ് ഇത്. ശരീരത്തിന് ആവശ്യമായ അമ്ലവും വൈറ്റമിൻ ഇയും മഗ്നീഷ്യം എല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബദാം ട്രൈയായി കഴിക്കണോ അതോ കുതിർത്തി കഴിക്കണോ എന്ന സംശയം എല്ലാവർക്കും ഉണ്ട്.

ഏത് രീതിയിൽ കഴിച്ചാലും ഇത് ശരീരത്തിന് ഗുണങ്ങൾ മാത്രമാണ് നൽകുന്നത്. എന്നാൽ കൂടുതലും ബദാം കുതിർത്ത് കഴിക്കുന്നതാണ് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നത്. ഇതിന് പ്രധാന കാരണം ബദാമിൽ ബ്രൗൺ നിറത്തിലുള്ള പുറന്തൊലിയിൽ അടങ്ങിയിട്ടുള്ള ട്ടാനിൻ എന്ന എൻസയിം ആണ്.


ഇത് അടങ്ങിയതുകൊണ്ട് നമ്മുടെ ശരീരത്തിന് ബദാമിൽ അടങ്ങിയിട്ടുള്ള ന്യൂട്രിയൻസ് നല്ല രീതിയിൽ ഡൈജസ്റ്റ് ചെയ്യാനും ഒബ്സെർവ് ചെയ്യാനും സാധിക്കില്ല. എന്നാൽ ബദാം കുതിർത്ത് കഴിക്കുമ്പോൾ ഈ എൻസയിൻ വിഘടിക്കുകയും തൻ മൂലം ശരീരത്തിന് മുഴുവനായി ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ദിവസവും അഞ്ചു ബദാം രാവിലെ കഴിക്കുന്നത് ശരീരത്തിൽ വളരെ ഗുണം നൽകുന്ന ഒന്നാണ്.

ബദാം മുളപ്പിച്ചു കഴിക്കുന്നത് ബദാമിന്റെ ഗുണത്തെ ഇരട്ടി ആക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ബ്രെയ്ൻ പവർ കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് ബദാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ കലോറി വളരെ കുറവാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *