ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നവരാണോ..!! ഈ കാര്യം അറിയാതെ കഴിക്കല്ലേ…

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ബദാം എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഡ്രൈ നട്സിൽ വെച്ച് ഏറ്റവും അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ബദാം. ആരോഗ്യപരമായും സൗന്ദര്യപരമായി ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരത്തിലുള്ള ബന്ധം ആരൊക്കെ കഴിക്കണം എങ്ങനെയാണ് കഴിക്കേണ്ടത് എത്ര അളവിൽ കഴിക്കണം ഏതെല്ലാം സമയങ്ങളിലാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും സംശയം ഉണ്ടാക്കുന്നവയാണ്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് അത്തരത്തിലുള്ള കാര്യങ്ങൾക്ക് പരിഹാരമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബദാം. ഏതു ഭക്ഷണമാണെങ്കിലും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആ ഭക്ഷണത്തിന്റെ ഗുണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒബ്സ്ർബ്ബ് ചെയ്യുന്നത് നമ്മൾ വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ബദാം രാവിലെ കഴിക്കുമ്പോഴാണ് ഗുണങ്ങൾ നമുക്ക് ലഭിക്കാനുള്ള എളുപ്പവഴി.

ബദാം എങ്ങനെ കഴിക്കണം എന്നതും പലർക്കും ഉള്ള സംശയമാണ്. ബദാം വെറുതെ കഴിക്കുന്നത് ആണോ കുതിർത്ത് കഴിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ ബദാം കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും ഗുണപ്രദം. ഇത് കുതിർത്ത് കഴിച്ചാൽ ബദാമിന്റെ കൂടുതൽ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നതാണ്. തലേദിവസം ബദാം വെള്ളത്തിലിട്ട് കുതിർത്തിയശേഷം പിറ്റേദിവസം കഴിക്കുകയാണെങ്കിൽ ബദാമിന്റെ ഏറ്റവും നല്ല ഗുണങ്ങൾ ശരീരത്തിൽ ലഭിക്കുന്നതാണ്.

ഇനി കൊളസ്ട്രോൾ പേടിയുള്ളവരും കൊളസ്ട്രോൾ വന്നിട്ടുള്ളവരാണെങ്കിൽ ബദാമിന്റെ ഏറ്റവും നല്ല ഗുണങ്ങളെല്ലാം പെട്ടെന്ന് കിട്ടുന്നതാണ്. കൊളസ്ട്രോൾ പേടിയുള്ളവരും കൊളസ്ട്രോൾ വന്നിട്ടുള്ളവരോ ആണെങ്കിൽ കുതിർത്ത് ബദാം തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അതായിരിക്കും ഏറ്റവും നല്ലത്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കുതിർത്ത ബദാം തൊലിയോട് കൂടെ തന്നെ കഴിക്കുന്നതാണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *