ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ നിരവധി ജീവിതശൈലി അസുഖങ്ങൾക്ക് കാരണം ആയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ പരിഹരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സ്വനപേടകത്തിൽ ഉണ്ടാവുന്ന അസുഖങ്ങൾ പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകാറുണ്ട്. ഇത്തരത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. രോഗികൾ പ്രത്യേകിച്ച് ഇതിനെപ്പറ്റി അറിയേണ്ട ആവശ്യമുണ്ട്. ഇതിന് ശബ്ദം എന്നതിലുപരി ആഹാരം കഴിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ സ്വന പേടകത്തിന് അസുഖങ്ങൾ വന്നാൽ ശബ്ദമടപ്പും മാത്രമല്ല ഉണ്ടാവുന്നത്. ചിലപ്പോൾ അതികഠിനമായ ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ആഹാരം കഴിക്കാൻ തടസ്സങ്ങൾ ഉണ്ടാവുന്നതും കാണാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശബ്ദ സംബന്ധമായ അസുഖങ്ങൾ താരതമ്യേന ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. കാരണം ഒരുപാട് ആളുകൾ ശബ്ദം ജീവിതോപാധിയായി സ്വീകരിച്ചവരാണ്. ജോലിയുടെ ഭാഗമായി വർത്തമാനം പറയേണ്ടവർ.
ആർട്ടിസ്റ്റുകൾ ഗായകർ ഇവരെല്ലാം തന്നെ ഒരുപാട് ശബ്ദം ഉപയോഗിക്കുന്നവരാണ്. പണ്ടത്തെപ്പോലെയല്ല ഇന്ന് അവർ എന്നും പ്രോഗ്രാമുകൾ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ശബ്ദ നാളികൾക്കും സ്വന്ന പേടകത്തിനു പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ശബ്ദ സംബന്ധമായ പ്രശ്നങ്ങളുണ്ട് രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. ഇന്ന് വോയ്സ് ബോസ് കാൻസർ വളരെ കൂടുതലാണ്. ഇതിന് പ്രധാന കാരണം പുകയിലയുടെ അമിതമായ ഉപയോഗമാണ്.
പുകവലി ഇതിന് പ്രധാന കാരണമാണ്. ഈ സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. വോക്കൽ ക്കോർഡ് എപ്പോഴും വെറ്റ് ആക്കി വെക്കുക. ധാരാളം വെള്ളം കുടിക്കുക. പുകവലി മദ്യപാനം എന്നിവ ഒഴിവാക്കുക. ഒരുപാട് വർത്തമാനം പറയാതിരിക്കുക. കാപ്പി ചായ എന്നിവയുടെ അളവ് കുറയ്ക്കുക. കൂടുതൽ കാപ്പി ചായ എന്നിവ ഒരു ദിവസം കുടിക്കുന്നത് അത്ര നല്ലതല്ല. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.