നമ്മുടെ സമൂഹത്തിൽ ഇന്നത്തെ കാലത്ത് ഏറ്റവുമധികം കാണുന്ന ഒരു രോഗാവസ്ഥയാണ് പെരിഫറൽ ന്യൂറോപ്പതി. കാലുകളിലെ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്. കാലുകളിൽ അതികഠിനമായ തരിപ്പ് മരവിപ്പ് ഉണ്ടാകുമ്പോൾ സെൻസേഷനും വരെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ചില രോഗികളിൽ കാലുകളിൽ മുറിവുകൾ ഉണ്ടായി രക്തം വന്നാൽ പോലും അതിന് തിരിച്ചറിയാൻ സാധിക്കാത്തവരുണ്ട്.
അത്രയേറെ ഭീകരമായിട്ടുള്ള ഒരു അവസ്ഥയാണ് പെരിഫറൽ നൂറോപതി വഴി ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ന്യൂറോണുകളും ഉണ്ട്. അവയിൽ വളരെ പ്രധാനപ്പെട്ടതാണ് സെൻസേഷൻ ന്യൂറോൺ. നമ്മുടെ കാലുകളിലെ ഈ സെൻസേഷൻ ന്യൂറോണുകൾ നശിക്കുമ്പോൾ ആണ് ഇത്തരത്തിൽ പെരിഫറൽ ന്യൂറോപ്പതി എന്ന അവസ്ഥ ഉണ്ടാകുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ന്യൂറോപ്പതിക്കായിട്ടുള്ളത്.
അതിൽ തന്നെ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ന്യൂറോപതിയ്ക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരവസ്ഥയാണ് പ്രമേഹം. ഇത്തരത്തിൽ പ്രമേഹം ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ ആണ് അത് ഉണ്ടാക്കുന്നത്. അത്തരത്തിൽ ഒന്നുതന്നെയാണ് ഈ പെരിഫറൽ ന്യൂറോപ്പതി.
ഈയൊരു അവസ്ഥയിൽ കാലുകളിലേക്കുള്ള രക്തയോട്ടം പൂർണ്ണമായോ ഭാഗികമായ തടസ്സപ്പെടുകയും അതുവഴി കാലുകളിലെ ന്യൂറോണകൾ നശിച്ചുപോവുകയും തുടർന്ന് കാലുകളിൽ തരിപ്പ് മരവിപ്പ് സെൻസേഷൻ അറിയാത്ത അവസ്ഥ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നാണ് പറയുന്നത്. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത്തരത്തിൽ ഡയബറ്റിക് ന്യൂറോപതി ഉണ്ടാകുമ്പോൾ ശരീരത്തിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.