40 കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭാശയ സംബന്ധമായ രോഗങ്ങളെ തിരിച്ചറിയാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| During menstruation symptoms

During menstruation symptoms : ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായിട്ടുള്ള ഒരു ഘട്ടമാണ് ആർത്തവം. ആർത്തവത്തിലൂടെ ഒരു പെൺകുട്ടി സ്ത്രീയായി മാറുകയാണ്. ഏകദേശം 12 13 വയസ്സോട് കൂടിയാണ് ആർത്തവം ആരംഭിക്കുന്നത്. അതുപോലെ തന്നെ 45 50 വയസ്സോട് കൂടെ തന്നെ ആർത്തവത്തിന് വിരാമം ആവുകയും ചെയ്യുന്നു. ഈ ആർത്തവ സമയത്ത് സ്ത്രീ ശരീരത്ത് സ്ത്രീ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഈസ്ട്രജനും പ്രൊജസ്ട്രോണും ആണ്.

അവ. ഈ രണ്ടു ഹോർമോണുകൾ സ്ത്രീകളിലേക്ക് കയറിക്കൂടുന്ന എല്ലാ രോഗങ്ങളെയും ചെറുത്തുനിൽക്കുന്ന ഹോർമോണുകളാണ്. സ്ത്രീകളുടെ ഒരു കവചമായി ഇതിനെ പറയാവുന്നതാണ്. എന്നാൽ ആർത്തവവിരാമത്തോട് കൂടെ തന്നെ ഈ കവചം അവരിൽ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ആർത്തവവിരാമഠ അടുക്കുമ്പോൾ അവരുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങൾ കയറി കൂടുന്നു.

40 വയസ്സുകൾ ആകുമ്പോൾ തന്നെ ആർത്തവവിരാമം അടുത്തുവരുന്നതിനാൽ ഈ സമയങ്ങളിൽ ആർത്തവം നാൽപ്പതോ അമ്പതോ ദിവസങ്ങൾ ഇടവിട്ട് ആയിരിക്കും ഓരോ സ്ത്രീകളിലും കാണുന്നത്. ഇത്തരത്തിൽ ആർത്തവം കുറഞ്ഞു വരികയും ഒരു വർഷത്തിൽ തീരെ ആർത്തവം ഇല്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ആർത്തവവിരാമം എന്ന് നമുക്ക് സ്ഥിരീകരിക്കാവുന്നതാണ്.

അതുപോലെ തന്നെ 40 കഴിഞ്ഞ സ്ത്രീകളിൽ ആർത്തവം അടിക്കടി ഉണ്ടാകുന്നതും അവക്രമം തെറ്റി വരുന്നതും മാസത്തിൽ രണ്ടോ മൂന്നോ തവണ ആർത്തവം കാണുന്നതും എല്ലാം ഗർഭാശയ സംബന്ധമായിട്ടുള്ള രോഗങ്ങളുടെതാണെന്ന് നമുക്ക് കരുതാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തുടർച്ചയായി കാണുമ്പോൾ എന്താണ് അതിന്റെ പിന്നിലുള്ള പ്രശ്നമെന്ന് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടു വിലയിരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.