വൈറ്റമിൻ ഡി കുറയുമ്പോൾ ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും കാണാതെ പോകരുതേ.

നമ്മുടെ ശാരീരിക പ്രവർത്തനത്തിന് ധാരാളം വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും ഫൈബറുകളും അത്യാവശ്യമാണ്. അത്തരത്തിൽ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ഡി എന്നത്. ഇത് ധാരാളം ആയി തന്നെ നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. ഇളം വെയിൽ നിന്നാണ് ഇത്തരത്തിലുള്ള വൈറ്റമിൻ ഡി നമ്മുടെ ശരീരം ആകീരണം ചെയ്യുന്നത്.

എന്നാൽ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നതിന് സമയം കിട്ടാറില്ല. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി ഡെഫിഷ്യൻസി. ഇത്തരത്തിൽ ശരീരത്തിൽ വൈറ്റമിൻ കുറയുകയാണെങ്കിൽ അത് പലതരത്തിലുള്ള രോഗങ്ങളിലേക്ക് വഴിതെളിക്കുന്നു. അത് നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ തുടങ്ങിയ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരെ സൃഷ്ടിക്കുന്നു.

ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും ഇത്തരത്തിൽ വൈറ്റമിൻ ഡി ഡെഫിഷ്യൻസി കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്ന് കുട്ടികൾ കളിക്കുന്നതിനേക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ടിവിയുടെയും കമ്പ്യൂട്ടറുകളുടെയും മുൻപിലാണ്. അതിനാൽ തന്നെ സൂര്യപ്രകാശം ശരീരത്തിൽ ഏർക്കാതെ വരികയും വൈറ്റമിൻ ഡി ഡെഫിഷ്യൻസി കാണുകയും ചെയ്യുന്നു.

ഇത്തരത്തിൽ വൈറ്റമിൻ ഡി ശരീരത്തിൽ കുറയുമ്പോൾ അത് മുടികൊഴിച്ചിൽ ജോയിന്റ് പെയിൻ വിഷാദരോഗം ക്ഷീണം എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ സൃഷ്ടിക്കുന്നത്. അതോടൊപ്പം തന്നെ വൈറ്റമിന്റെ കുറയുന്നത് വഴിയെ സംവിധാനം കുറയുകയും വളരെ പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് അണുബാധകളും വൈറസുകളും കയറി കൂടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.