Piles symptoms in female : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പൈൽസ്. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഒരു അനന്തരഫലമാണ് ഇത്. നമ്മുടെ ഹൃദയത്തിലേക്ക് അശുദ്ധ രക്തങ്ങളെ കൊണ്ടുപോകുന്ന ഒട്ടനവധി വെയ്നുകൾ ഉണ്ട്. ഈ വെയ്നുകളിൽ ചില കാരണങ്ങളാൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നു. ഇത്തരത്തിൽ മലദ്വാരത്തിലെ വെയ്നുകളിൽ അശുദ്ധ രക്തം കെട്ടിക്കിടുന്നതുകൊണ്ട് രക്തക്കുഴലുകൾ ഉണ്ടാകുന്ന വിള്ളലുകളോ തടിപ്പോ ആണ് പൈൽസ്.
മലദ്വാരവുമായി ബന്ധപ്പെട്ട രോഗാവസ്ഥ ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിനെ ചികിത്സ നേടാൻ മടി കാണിക്കുന്നവരാണ്. അതിനാൽ തന്നെ എല്ലാവരും ഇതിന്റെ വ്യാപ്തി വളരെയധികം ആണ് ഉള്ളത്. ഇത് കൂടുതലായും കാണപ്പെടുന്നത് ഇരുന്നു ജോലിചെയ്യുന്നവർ അമിത ഭാരമുള്ളവർ മലബന്ധം സ്ഥിരമായി നേരിടുന്നവർ ഗർഭിണികൾ എന്നിങ്ങനെയുള്ളവർക്കാണ്. ഈ പൈൽസ് ഇന്റേണൽ പൈൽസിനും എക്സ്റ്റേണൽ പൈൽസ് എന്നും പറഞ്ഞ് രണ്ടു വിധത്തിൽ ഉണ്ട്. രണ്ട് വിധത്തിൽ പെട്ടവർക്കും.
അസ്വസ്ഥതകൾ രണ്ടുതരത്തിൽ ആണുള്ളത്. ഇന്റേണൽ പൈൽസ് എന്ന് പറയുന്നത് മലാശയത്തിലെ ഉള്ളിൽ കാണുന്ന തടിപ്പുകളാണ്. ഇത് വേദനാ രഹിതം ആയിട്ടുള്ള ഒന്നാണ്. മലം പോയതിനുശേഷം ബ്ലീഡിങ് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇതിന് ഉണ്ടാകുന്നത്. ഇത് അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെറിയ രീതിയിലുള്ള ചൊറിച്ചിലുകളും അസ്വസ്ഥതകളും ഒപ്പം ബ്ലീഡിങ്ങും കാണുന്നു.
അടുത്തഘട്ടത്തിൽ ഈ പൈൽസ് മലാശയത്തിന്റെ പുറത്തേക്ക് വരികയും അസ്വസ്ഥതകൾ കൂടുകയും ചൊറിച്ചിലുകൾ കൂടുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയിൽ അത് ഉള്ളിലേക്ക് തള്ളി കൊടുക്കുമ്പോൾ പോകുന്നതായി കാണാൻ സാധിക്കും. എന്നാൽ നാലാംഘട്ടം ആകുമ്പോൾ ഇത് ഉള്ളിലേക്ക് തള്ളി പോകാതെ പുറത്ത് തന്നെ സ്ഥിരമായി നിൽക്കുന്നതായി കാണാം. തുടർന്ന് വീഡിയോ കാണുക.