യൂറിക്കാസിഡ് മൂലം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി ആളുകൾനമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. ചിലർക്ക് ഇത് യൂറിക് ആസിഡ് ആണെന്ന് അറിയാമായിരിക്കും. മറ്റു ചിലർക്ക് ഇത് എന്താണ് പ്രശ്നം എന്ന് അറിഞ്ഞുകാണില്ല. ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. യൂറിക്കാസിഡ് വർദ്ധിച്ചു വരുന്ന അവസ്ഥയിൽ ഗൗട്ടി ആർത്രൈറ്റിസ് ഉള്ള അവസ്ഥയിൽ പൊതുവായി കണ്ടുവരുന്ന ഒരു ചിന്ത പ്രോട്ടീൻ മൂലമാണ് ഈ പ്രശ്നം വരുന്നത് തുടങ്ങിയ കാര്യങ്ങളാണ്.
അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണവുംകഴിക്കാൻ പാടില്ല എന്നാണ് പലരും പറയുന്നത്. ഇത് ശരിയാണോ. ശരീരത്തിനകത്ത് ഉള്ള യൂറിക്കാസിഡ് ക്രിസ്റ്റൽ എങ്ങനെ പുറത്തേക്ക് കളയാം. പണ്ട് കാലത്ത് പണക്കാരിൽ മാത്രം ഉണ്ടായിരുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാൽ ഇന്ന് സർവ്വ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ഇത്. സാധാരണക്കാരിൽ ഇത് വളരെ കൂടുതലായി ഇത് കണ്ടുവരുന്നുണ്ട്.
കൂടുതലായി റെഡ്മീറ്റ് കഴിച്ചിരുന്നത് പണക്കാരായിരുന്നു. എന്നാൽ ഇന്ന് എല്ലാവരിലും റെഡ് മീറ്റ് ഉപയോഗവും അതുപോലെതന്നെ മദ്യത്തിന്റെ ഉപയോഗം കൂടി വരുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണമായി മാറാൻ കാരണം. ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. എങ്ങനെ ഇത് വന്നു കഴിഞ്ഞാൽ അതിനെ മറികടക്കാം എന്ന് നോക്കാം. ഇതിൽ മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും പ്രധാനപ്പെട്ടത് പ്യുറിന് അളവ് കുറയ്ക്കുക എന്നതാണ്.
പലപ്പോഴും യൂറിക്കാസിഡ് വർദ്ധിച്ചു വരുന്ന അവസ്ഥയിൽ പൊതുവായി കാണുന്ന ചിന്ത പ്രോട്ടീൻ മൂല്യമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ പാടില്ല എന്നാണ്. പ്രോട്ടീൻ അല്ല ഈ പ്രശ്നം ഉണ്ടാക്കുന്നത്. പ്യുറിന് എന്ന് അറിയപ്പെടുന്ന അമിനോ ആസിഡാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ മാറ്റിനിർത്തേണ്ടത് പ്യുറിന് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.