വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നിരവധി റെസിപ്പികൾ കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇന്ന് വളരെ എളുപ്പത്തിൽ നാടൻ രീതിയിൽ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ചമ്മന്തി പൊടി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് ഉരലിൽ ഇടിച്ച് ആണ് ഇത് തയ്യാറാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇടിച്ചമതി എന്നും ഇതിന് പറയുന്നത്. ഒരു മാസം വരെ കേടാവാതെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാൻ സാധിക്കും. ചോറ് ഇഡലി അത്യാവശ്യം ദോശ എല്ലാം തന്നെ കഴിക്കാൻ സാധിക്കുന്ന രുചികരമായ ചമ്മന്തി പൊടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇത് തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു നാളികേരം ചിരകിയെടുക്കുക. ചെറിയ പീസായി വേണം ചിരകിയെടുക്കാൻ. ജാറിലിട്ട് ഒന്ന് രണ്ട് സെക്കൻഡ് വീതം അടിച്ചെടുക്കുക.
ഇങ്ങനെ ചെയ്തശേഷം മൂപ്പിച്ചു എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മൂപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ചട്ടിയിൽ വെച്ച ശേഷം ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലി ചേർത്തുകൊടുക്കുക. ഒരു ടീസ്പൂൺ കുരുമുളക്. 10 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്. ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്. നാല് വറ്റൽ മുളക് ചെറുതായി മുറിച്ചിടുക. ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.
കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. ഇത് ഒരു ബ്രൗനിറമായി മാറുമ്പോൾ മാറ്റിവയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കാം. ഇത് നിറം മാറിയ ശേഷം ചെറിയ ചൂടോടുകൂടി ജാറിൽ പൊടിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.