ഇത് മാറ്റങ്ങളുടെ കാലമാണ്. ഓരോ സെക്കൻഡിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ മാറ്റങ്ങളാൽ പലതരത്തിലുള്ള രോഗങ്ങളും നമ്മളിലേക്ക് കടന്നു വരുന്നു. അത്തരം രോഗങ്ങളെ ജീവിതശൈലി രോഗങ്ങൾ എന്നാണ് നാം പറയുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഭാഗമായി നമ്മളിലേക്ക് കയറിക്കൂടുന്ന രോഗങ്ങളാണ് ഇവ. ഇന്നത്തെ സമൂഹത്തെ ഏറ്റവും അധികം ബാധിച്ചിട്ടുള്ള രോഗങ്ങൾ.
കൂടിയാണ് ഇത്. കൊളസ്ട്രോൾ പ്രമേഹം രക്തസമ്മർദം വേരിക്കോസ് വെയിൻ പിസിഒഡി തൈറോയ്ഡ് ആർത്രൈറ്റിസ് എന്നിങ്ങനെ ഒരു നീണ്ടനിര തന്നെയാണ് ജീവിതശൈലി രോഗങ്ങൾക്കുള്ളത്. മാറ്റങ്ങൾ വന്നതിന്റെ ഫലമായി കഴിക്കുന്ന ഭക്ഷണങ്ങളിലാണ് ഏറ്റവും അധികം മാറ്റങ്ങൾ വന്നിട്ടുള്ളത്. ഇന്നത്തെ കാലത്തെ ആളുകൾ ധാരാളമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡ്കളും സോഫ്റ്റ് ഡ്രിങ്ക്സുകളും ബേക്കറി ഐറ്റംസുകളും കഴിക്കുന്നു. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകൾ.
വീടുകളിൽ തന്നെ ഉണ്ടാക്കി കഴിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇത്തരത്തിൽ അമിതമായി കൊഴുപ്പുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിൽ എത്തുന്നതിന് ഫലമായിട്ടാണ് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാവുന്നത്. അതിനാൽ തന്നെ ഇവ മറികടക്കുന്നതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ശരിയായ രീതിയിലുള്ള വ്യായാമവും അതുപോലെ തന്നെ ആഹാരങ്ങളിൽ.
മാറ്റവും വരുത്തുക എന്നുള്ളതാണ്. പലരും ഷുഗറും കൊളസ്ട്രോളും എല്ലാം കുറയ്ക്കുന്നതിന് അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിലേക്ക് ഏറ്റവുമധികം അന്നജങ്ങളെ കൊണ്ടുവരുന്ന രണ്ടു പദാർത്ഥങ്ങളാണ് അരിയും ഗോതമ്പും. അതിനാൽ തന്നെ അരിമാറി ഗോതമ്പ് ആക്കാതെ അന്നജങ്ങളെ കുറക്കുകയാണ് നാം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.