നാം ഓരോരുത്തരും ദിനംപ്രതി പലതരത്തിലുള്ള രോഗങ്ങളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ചുമ പനി കഫം കട്ട് എന്നിങ്ങനെ തുടങ്ങി കാൻസർ സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെ ദിനംപ്രതി നേരിടുകയാണ്. ഇത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്റെ പ്രധാന കാരണം എന്നു പറയുന്നത് മാറിവരുന്ന നമ്മുടെ ജീവിതരീതിയും ആഹാരരീതിയും ആണ്. പണ്ടുകാലത്ത് വല്ലപ്പോഴും കഴിച്ചിരുന്ന ഫാസ്റ്റ് ഫുഡുകളും.
ഇന്ന് സ്ഥിരമായി തന്നെ വീടുകളിൽ പോലും ഉണ്ടാക്കി കഴിക്കുന്നു എന്നുള്ള അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ആഹാരങ്ങളിലൂടെ പോഷകങ്ങൾ ലഭിക്കേണ്ടതിന് പകരം വിഷാംശങ്ങളും മറ്റുമാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് ഇന്നത്തെ ലോകത്തെ രോഗങ്ങളുടെ പ്രധാന കാരണം. അതുപോലെ തന്നെ നാം അടുക്കളകളിൽ ചെയ്യുന്ന ചില തെറ്റുകളും ഇന്നത്തെ കാലത്ത് വ്യത്യസ്ത തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നതിനെ കാരണമാകുന്നു.
അവയിൽ ഒന്നാണ് ഉപയോഗിക്കുന്ന പാത്രങ്ങൾ. ആഹാര പദാർത്ഥങ്ങളെ പോലെ തന്നെ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് പാകം ചെയ്യുന്ന പാത്രങ്ങൾ. ഇന്ന് കൂടുതലായും പ്ലാസ്റ്റിക് പാത്രങ്ങളും നോൺസ്റ്റിക് പാത്രങ്ങളും ഓരോ അടുക്കളകളിലും ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നതിനുള്ള എളുപ്പമാണ് ഇത്തരത്തിലുള്ള പാത്രങ്ങൾ നാം കൂടുതലായി ഉപയോഗിക്കുന്നത്.
എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിനെ കോട്ടിംഗ് പോവാറുണ്ട്. കോട്ടിങ്ങ് പോയാലും വീണ്ടും അതിൽ പാചകം ചെയ്യുന്നവരാണ് ഇന്നത്തെ ആളുകൾ. എന്നാൽ ഈ കോട്ടിംഗ് നമ്മുടെ ആഹാരങ്ങളിൽ കലരുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. ഇത്തരത്തിൽ അലുമിനിയം കണ്ടൻ്റുകൾ നമ്മുടെ വയറിനുള്ളിൽ എത്തുമ്പോൾ അത് പലതരത്തിലുള്ള രോഗങ്ങളും പ്രശ്നങ്ങളുമാണ് സൃഷ്ടിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.