നമ്മളെല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് കൊച്ചുള്ളി അഥവാ ചുവന്നുള്ളി. വീട്ടിൽ കറികളിൽ ചേർക്കാനാണ് കൂടുതലും ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഭക്ഷണ പദാർത്ഥമായി ഉപയോഗിക്കുന്ന ചുവന്നുള്ളിയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെപ്പറ്റി പലർക്കും അറിയണമെന്നില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ ചുവന്നുള്ളിയിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ സാധാരണ കറിയിൽ ഉപയോഗിക്കാനും കറിക്ക് സ്വാദ് കൂട്ടാനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിലപ്പുറം ചുവന്നുള്ളിയെപ്പറ്റി നമുക്കാർക്കും അറിയില്ല. ഇതിനെ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് കുട്ടികൾക്ക് ബ്ലഡ് കുറവ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ ചുവന്നുള്ളി ശർക്കര കൂടി കഴിച്ചിരുന്നത് പലർക്കും ഓർമ്മയിൽ ഉണ്ടാകും. ഇത്തരത്തിലുള്ള വിളർച്ച രോഗങ്ങൾ മാറ്റിയെടുക്കാൻ ചെറിയ ഉള്ളി സഹായിക്കും. അതുപോലെ തന്നെ ഉറക്കം കുറവ് ഉള്ളവർക്ക് ചെറിയ ഉള്ളി രണ്ടല്ലി കഴിച്ചു കിടക്കുകയാണെങ്കിൽ രാത്രി ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ.
സഹായിക്കുന്നതാണ്. അതുപോലെ തന്നെ ഒരുപാട് ആരോഗ്യ ഗുണമുള്ളത് കൊണ്ട് തന്നെ ഹൃദയസംബന്ധ രോഗങ്ങൾക്ക് ഇതു വളരെ നല്ലതാണ്. ബ്ലഡ് സർക്കുലേഷൻ കൃത്യമാക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇതും കാന്താരിമുളകും കൂടി കഴിക്കുന്നത് ഹൃദയ സംബന്ധമായ പല അസുഖങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പ്രസവശേഷം സ്ത്രീകൾക്ക് ഇത് നെയിൽ മൂപ്പിച്ചു കൊടുക്കുന്നത് പണ്ട് പതിവായിരുന്നു.
കാരണം സ്ത്രീകൾക്ക് സൗന്ദര്യം ഉണ്ടാകാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ശരീര വേദന ഉണ്ടാകുന്ന സമയത്ത് ചെറിയ ഉള്ളിയുടെ നീരും അതുപോലെ തന്നെ കടുകേണയും ഒരുമിച്ച് ശരീരത്തിൽ പുരട്ടുന്നത് ശരീര വേദന മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വാതരോഗത്തിനെതിരെ ഉപയോഗിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit: Malayali Corner