മലയാളികൾക്ക് ഏറെ സുപരിതമായ ഒന്നാണല്ലോ ഏത്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ ഏത്തപ്പഴത്തിലുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പലരുടെയും വീട്ടിലും ഏത്തപ്പഴം കാണാൻ സാധിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഏത്തപ്പഴം ഉപയോഗിച്ച് ഒരു കിടിലൻ റെസിപ്പി എങ്ങനെ തയ്യാറാക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇവിടെ രണ്ട് ഏത്തപ്പഴമാണ് ആവശ്യമുള്ളത്. ഇത് നല്ലതുപോലെ കറുത്തു പോയിട്ടുണ്ടെങ്കിൽ ഇനി ഈ രീതിയിൽ ചെയ്യാം. ഈ പഴം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ല പേസ്റ്റ് പരിവത്തിന് അടിച്ചെടുക്കുക.
ഒരു തരി പോലും കട്ടയില്ലാതെ വേണം ഇത് അടിച്ചെടുക്കാൻ. പിന്നീട് പാൻ സ്റ്റവിൽ വെക്കാം അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ഇല്ലെങ്കിൽ ബട്ടർ ആണെങ്കിലും ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കുറച്ചു ബദാമും അതുപോലെതന്നെ കാശ്യു നട്ട് ചേർത്തു കൊടുക്കുക. ഇത് ചെറുതായി ഗോൾഡൻ നിറമായി വരുമ്പോൾ ഇതു കോരി മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ചെറിയ കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നെയ്യിൽ വച്ച് നന്നായി വഴറ്റിയെടുക്കുക.
ഇങ്ങനെ ചെയ്ത് ഗോതമ്പ് പൊടിയുടെ നിറം ചെറുതായി മാറി വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് അടിച്ചെടുത്ത് പഴം ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചൂട് നന്നായി കുറച്ചു വയ്ക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അത്യാവശ്യം ഒരു ശർക്കരയുടെ വെള്ളമാണ്. അധികം വെള്ളം ചേർക്കാതെ നല്ല കട്ടിയിൽ തന്നെ എടുക്കുക. അതുകൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് അവസാനമായി കുറച്ചു കൂടി നെയ് ചേർത്തു കൊടുക്കുക.
പിന്നീട് ഇത് വെച്ച് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ചെറിയ ചൂടിൽ തന്നെ വെച്ചു കൊടുക്കുക. എല്ലാ ഭാഗത്തേക്കും നെയ് മിസ് ചെയ്ത് കൊടുക്കുക. ഇതിന് നല്ല സ്മെല്ല് തന്നെ ഉണ്ടാകുന്നതാണ്. പാത്രത്തിൽ ഇത് വിട്ടു വരേണ്ടതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു ഏലക്കാപ്പൊടി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ആദ്യം തന്നെ ഫ്രൈ ചെയ്ത് എടുത്ത ബദാമും കാഷുവും കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി മിസ്സ് ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen