ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന പഴവർഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഒരോ പഴങ്ങളിലും കാണാൻ കഴിയുക. അത്തരത്തിലുള്ള ഒരു പഴമാണ് ലോലോലിക്ക അഥവാ ശീമ നെല്ലിക്ക. ഇതിന്റെ ഗുണങ്ങൾ പലപ്പോഴും പലരെയും ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ വീട്ടുമുറ്റത്ത് സാധാരണ കാണുന്ന പഴമാണ് ലോലോലിക്ക. കാഴ്ചയിൽ ഒരു ചുവന്ന നെല്ലിക്കയുടെ ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക.
വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് ലോ ലോലിക്ക ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായി കാണാൻ കഴിയും. ചില ഭാഗങ്ങളിൽ ഇതിനെ ലൂപിക്കാ ജൂബിക്ക ലോ ലോലിക്ക ശീമനെല്ലിക്ക എന്നിങ്ങനെ നിരവധി പേരുകളിൽ കാണാൻ കഴിയും. മൂപ്പത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കിയെടുക്കാം. പഴുത്തവ കൊണ്ട് വൈൻ ഉണ്ടാക്കിയെടുക്കാം.
പച്ച ലോലോലിക്കയിലെ നമുക്ക് അത്ര പ്രിയപ്പെട്ടത് അല്ലെങ്കിലും പോഷകമൂലം വെച്ച് നോക്കുമ്പോൾ അതിനെ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. വിറ്റാമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലായി കാണാൻ കഴിയും. ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് നല്ല ആരോഗ്യം ലഭിക്കുന്നതാണ്. ഇതിന്റെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ നീര് കുറയ്ക്കാൻ സഹായിക്കുന്ന മേലാട്ടോണിൽ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ചെറി വർഗ്ഗത്തിൽ പെടുന്നത് ആണെങ്കിലും നമ്മൾ ഇതിനെ ഒരുതരം നെല്ലിക്ക ആയാണ് കണക്കാക്കുന്നത്. ശീമനെല്ലിക്ക അച്ചാർ, ഉപ്പിലിട്ടത്, ജ്യൂസ് വൈൻ ജാം എന്നിങ്ങനെ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി നിങ്ങൾക്കും ഇത് വീട്ടിൽ കൃഷി ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.