ഇന്ന് ഇവിടെ പറയുന്നത് സ്ട്രോക്ക് എന്ന അസുഖത്തെ കുറിച്ചുള്ള ആണ്. പലർക്കും അറിയാം ജീവിതം തന്നെ നിരാശയിൽ ആക്കുന്ന ജീവനെയും ജീവിതത്തെയും ഒരുപോലെ തകർക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്. ഇത് പലപ്പോഴും പലരും നേരത്തെ തിരിച്ചറിയാറില്ല. കാരണം ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോവുകയാണ് പതിവ്. ഈ അസുഖത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ശരീരത്തിലെ ഒരു വശം ഒരു കൈയും ഒരു കാലും തളർന്നു കിടന്നു പോകുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഇത് എങ്ങനെ ഉണ്ടാകുന്നു ഇത് എങ്ങനെ തടയാം ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകളിൽ അടഞ്ഞു പോവുകയോ അല്ലെങ്കിൽ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ബലക്ഷയമാണ് സ്ട്രോക്ക്.
80 ശതമാനം ആളുകളിലും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും അത്തരം ഭാഗങ്ങളിലെ ബ്രെയിൻ നശിച്ചുപോവുകയും ഇതുമൂലം ഒരു ഭാഗം തളർന്നു പോകുന്നതും ആയി അവസ്ഥയാണ് കണ്ടുവരുന്നത്. പ്രധാനമായും നാല് അസുഖങ്ങൾ ഉള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ സാധ്യത. ഡയബറ്റിസ് പ്രഷർ കൊളസ്ട്രോൾ പുകവലി ഈ നാല് കാര്യം ഉള്ളവരിൽ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഒരു വശം കോടി പോവുക ഒരുവശം മരവിച്ചു പോവുക നടക്കുമ്പോൾ ബാലൻസ് കുറയുക.
എന്നിവയെല്ലാം സ്ട്രോക്ക് ലക്ഷണങ്ങൾ ആണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ട്രോക്ക് വരുന്നത് തടയാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.