ഒരുപാട് പേർക്കുള്ള പരാതിയാണ് ദഹനക്കേട് പ്രശ്നങ്ങളാണ് മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. അസിഡിറ്റി പ്രശ്നങ്ങളാണ് എന്തെല്ലാം ചെയ്തിട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. ഒരുപാട് പേർക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറു വീർക്കുക നെഞ്ചരിച്ചൽ അതുപോലുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ദഹനക്കേട് അസിഡിറ്റി ഗ്യാസ്ട്രബിൾ തുടങ്ങിയ രീതിയിലാണ് കാണുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ഇത്തരം പ്രശ്നങ്ങൾ എല്ലാം നടന്ന അവസ്ഥയും കാണാറുണ്ട്.
അതുകൊണ്ടുതന്നെ പലരും ഇത് വലിയ കാര്യമാക്കി എടുക്കാറില്ല. അതുകൊണ്ടുതന്നെ നിസ്സാരമായി കരുതേണ്ട ഒന്നല്ല അസിഡിറ്റി ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ. എന്താണ് അസിഡിറ്റി എന്താണ് ദഹനക്കേട് അത് വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അത് വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ആമാശയത്തിലുള്ള ഗ്രന്ഥികൾ കൂടുതലായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി എന്ന് പറയുന്നത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചിരിച്ചൽ വയറെരിച്ചൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വരാം. ഇത്തരത്തിലുള്ള അസിഡിറ്റി കൃത്യമായ രീതിയിൽ ചികിത്സിച്ചില്ല എങ്കിൽ വയറിൽ പുണ്ണ് അൾസർ തുടങ്ങിയ മറ്റു പല ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടുതന്നെ വളരെ നിസ്സാരമാക്കി കാണേണ്ട ഒന്നല്ല അസിഡിറ്റി. ദഹനക്കേട് എന്ന് പറയുമ്പോൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അടിവയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാവുക വയറു വീർത്ത് വരിക പുളിച്ചു തികട്ടൽ ഉണ്ടാവുക ഏമ്പക്കം വരിക എന്നിവയെല്ലാം ദഹനക്കേട് ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്.
ദഹനക്കേട് അല്ലെങ്കിൽ അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ ഭക്ഷണ സംസ്കാരം ഹോട്ടൽ ഫുഡ് ആയും മറ്റു പലതരത്തിലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിയായി മാറിക്കഴിഞ്ഞു. അമിതമായ കൊഴുപ്പ് മസാല എരിവ് എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങൾ. അതുപോലെതന്നെ അജിനോമോട്ടോ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ പതിവായി കഴിക്കുന്നത് പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.