കല്യാണ ദിവസം അപ്രതീക്ഷിതമായ ദുരന്തം നേരിട്ട് വധു… എന്നാൽ വരൻ ചെയ്തത് കണ്ടോ..!!

ജീവിതത്തിൽ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒന്നാണ് ചില ദുരിതങ്ങൾ. ഇത് നമ്മുടെ ജീവിതത്തെ മുഴുവൻ ഇരുട്ടിലാക്കി പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അതുവരെ സ്നേഹിച്ചവരും സ്നേഹം അഭിനയിച്ചവരും നമ്മെ വിട്ടു പോകുന്ന സന്ദർഭങ്ങളും നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായതും എല്ലാവർക്കും മാതൃകയായ തുമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.

സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വൈറലായി മാറിയ ഒരു കല്യാണ കഥയാണ് ഇവിടെ കാണാൻ കഴിയുക. കഥയിലെ യുവാവിന്റെയും യുവതിയുടെയും വിവാഹം മുൻകൂട്ടി നിശ്ചയിച്ചതാണ്. എന്നാൽ വധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ തുടങ്ങാൻ വെറും എട്ടു മണിക്കൂർ ബാക്കിനിൽക്കെയാണ് ഒരു ദുരന്തം അവിടെ സംഭവിച്ചത്. വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിന് ഇടയിൽ വധു അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു ശരീരമാസകലം പരിക്കേറ്റു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി മാസങ്ങളോളം എഴുന്നേൽക്കാൻ ആകാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും ഒരുപക്ഷേ വൈകല്യം ഉണ്ടാകാം എന്നും യുവതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. വധുവിന്റെ കുടുംബാംഗങ്ങൾ വരനെ സമീപിക്കുകയും യുവതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിച്ചെങ്കിലും.

യുവാവ് അത് നിരസിക്കുകയായിരുന്നു. യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ യുവതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ യുവാവ് കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ യുവതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഉത്തർപ്രദേശിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഇവരുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.