തൈറോയ്ഡ് മാറാനും ജീവിതത്തിൽ വരാതിരിക്കുവാനും ചെയ്യേണ്ട കാര്യങ്ങൾ… – Thyroid symptoms in malayalam

ഇന്ന് പലപ്പോഴും ശരീരത്തിൽ കൂടുതലായി കണ്ടു വരുന്ന ജീവിതശൈലി അസുഖങ്ങൾ പ്രധാനപ്പെട്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കഴുത്തിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മൾ കഴിക്കുന്ന ആഹാരത്തിന് ആരോഗ്യ മാക്കി ശരീരത്തിന് തരുന്ന ജോലിയാണ് തൈറോയ്ഡ് ചെയ്യുന്നത്. അങ്ങനെ എല്ലാ അവയവങ്ങൾക്കും എനർജി ലഭിക്കുകയും ശരീരത്തിൽ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു.

അയഡിൻ എന്ന പദാർത്ഥം ഉപയോഗിച്ചാണ് തൈറോയ്ഡ് പ്രവർത്തനം. അയഡിൻ അളവ് കൂടിയാലും കുറഞ്ഞാലും തൈറോയ്ഡ് പ്രവർത്തനക്ഷമതയെ ബാധിക്കുന്നതാണ്. തൈറോയ്ഡിന്റെ തനതായ രൂപത്തിലോ വലിപ്പത്തിലും വ്യത്യാസം വന്നാലും തൈറോയ്ഡ് അസുഖം വരാം. സാധാരണയായി ജന്മനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ മറ്റുള്ള ഓപ്പറേഷൻ റേഡിയേഷൻ ഇൻഫെക്ഷൻ മരുന്നുകൾ തുടങ്ങിയവ വഴി തൈറോയ്ഡ് അസുഖം വന്നുചേരാറുണ്ട്.

എല്ലാം കൂടിയുള്ള സമ്മിശ്ര അസുഖം ആയിട്ടായിരിക്കും പലപ്പോഴും തൈറോയ്ഡ് രോഗികൾ എത്തുന്നത്. പ്രവർത്തനം കൂടിയ തൈറോയ്ഡ് കൂടുതൽ എനർജി ഉണ്ടാക്കി എല്ലാ അവയവങ്ങളെയും കൂടുതൽ ആക്കി പ്രവർത്തിപ്പിച്ച് ഉണ്ടാകുന്ന അസുഖമാണ് ഹൈപ്പർതൈറോയ്ഡിസം എന്ന് പറയുന്നത്. എത്ര ആഹാരം കഴിച്ചാലും ക്ഷീണിച്ച് വരുന്ന ശരീരം കിതപ്പ് വെപ്രാളം ദേഷ്യം സങ്കടം ഈ രോഗത്തിന് ഹൈപ്പർതൈറോയ്ഡിസം എന്നു പറയുന്നു. രക്ത പരിശോധിച്ചും ന്യൂക്ലിയർ സ്കാൻ ചെയ്തു ഈ രോഗം നിർണയിക്കാൻ കഴിയും.

ഇതിനു ശേഷം മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാം. രണ്ടാമത്തെ മറ്റൊരു തൈറോയ്ഡ് പ്രശ്നമാണ് തൈറോയ്ഡ് പ്രവർത്തനം കുറഞ്ഞുവരുന്ന അവസ്ഥ. തൈറോയ്ഡ് ഉല്പാദനക്ഷമത കുറയുകയും ഉൽപാദിപ്പിച്ചു കൊടുക്കുന്ന അളവ് കുറയുകയും ചെയ്യുന്നത് കണ്ടുവരാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.