ശ്വാസകോശ ത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്… ഈ കാര്യങ്ങൾ അറിയൂ… – Lens health tips Malayalam

ശരീരത്തിൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കുക അനിവാര്യമായ ഒന്നാണ്. ഇന്നത്തെ കാലത്ത് ശ്വാസകോശ രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. കോവിഡ് അസുഖങ്ങൾ ഭേദം ആയിട്ടും 60 ശതമാനം ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ നിലനിൽക്കുന്നതായി കാണുന്നുണ്ട്.

ഇത്തരം ആളുകൾക്ക് രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ഇത്തരം പ്രശ്നങ്ങൾ ചികിത്സിക്കുന്നത്. ഇത്തരക്കാർ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഇംപ്രൂവ് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചുമ ശ്വാസതടസ്സം നെഞ്ചുവേദന ശരീരത്തിലെ ഓക്സിജൻ അളവ്.

കുറഞ്ഞിരിക്കുക തുടങ്ങിയവ. വളരെ കോമൺ ആയി ചെയ്യുന്ന ബ്രീത്തിങ് വ്യായാമങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്ന് ഡയഫ്രമാറ്റിക് ബ്രീത്തിങ്. നമുക്കറിയാം ശ്വാസകോശത്തിന്റെ ശ്വസന ക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട മസിൽ ആണ് ഡയഫ്രം. അത് നെഞ്ചിലെയും വയറിന്റെ ഇടയ്ക്കുള്ള സ്ഥലം ആയി നിൽക്കുന്ന മസിൽ ആണ്. ഈ മസിലിന്റെ പ്രവർത്തനം കൂട്ടുന്നതുകൊണ്ട് തീർച്ചയായും ശ്വാസകോശ പ്രവർത്തനം കൂടുകയും ശ്വാസതടസ്സം കുറയുകയും ചെയ്യുന്നു.

ഇത് ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും ചെയ്യാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.