കുഞ്ഞുമായി യുവതി എത്തിയപ്പോൾ ഒരു ഗോറില്ലാ ചെയ്തത് കണ്ടോ… ഗൊറില്ലക്ക് സംഭവിച്ചത് ഇങ്ങനെ…

ഒരു കുഞ്ഞു ഉണ്ടാകണമെന്നും ആ കുഞ്ഞിനെ ജീവനുതുല്യം സ്നേഹിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഓരോ അമ്മമാരും. എന്നാൽ ചില പ്രതിസന്ധിഘട്ടങ്ങളിൽ സംഭവിക്കുന്നത് ഇവരെ തളർത്താറ് ഉണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം മനുഷ്യരുടെ ഇടയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ തന്നെയുള്ള സംഭവങ്ങൾ മൃഗങ്ങൾക്കിടയിൽ നടക്കുന്നുണ്ട് എന്ന് കാണിച്ചുതരികയാണ് ഈ ദൃശ്യങ്ങൾ. മൃഗങ്ങൾ മനുഷ്യരെ പോലെ തന്നെ സ്നേഹവും വികാരവും ഉള്ളവർ തന്നെയാണ്.

തന്റെ കുഞ്ഞിനെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് ഇവർ. മാതൃത്വം എന്നത് വാക്കുകൾ കൊണ്ട് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ കണ്ണുകളെ ഈറനണിയിക്കുന്ന താണ്. ഒരു സൂവിൽ ആണ് ഇത് സംഭവിച്ചത്. ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുഞ്ഞുമായി സൂവിൽ എത്തുകയായിരുന്നു. അവിടെ വെച്ച് ഉണ്ടായ സംഭവമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്ന അമ്മ ഗൊറില്ല കളുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് വിശ്രമിക്കാൻ വേണ്ടി ഇരുന്നതാണ്. അപ്പോഴാണ് അത് സംഭവിച്ചത്. ഒരു ഗൊറില്ല അവരുടെ അടുത്തേക്ക് വരികയും ആ കുട്ടിയെ തന്നെ നോക്കുകയും ചെയ്യുന്നു. അതിന്റെ മുഖം ഗ്ലാസിനോട്ട് ചേർത്തുവെച്ച് നോക്കുന്നു. കുട്ടിയെ കാണിച്ചു കൊടുത്തപ്പോൾ സ്നേഹത്തോടെ അമ്മ കുട്ടിയെ എടുക്കുന്നത് പോലെ എല്ലാ ആഗ്യം കാണിക്കാനും ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നത് പോലെ ആഗ്യം കാണിക്കാനും തുടങ്ങി.

സാധാരണ കുരങ്ങന്മാരെ പോലെ അല്ല ഗൊറില്ല കൾ അവർ മനുഷ്യരെ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ കണ്ടപ്പോൾ ഗൊറില്ല കാണിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. പിന്നീടാണ് എല്ലാവരെയും വിഷമിപ്പിക്കുന്ന വാർത്ത അവിടുത്തെ ജീവനക്കാരൻ പറഞ്ഞത്. ആ ഗൊറില്ല യുടെ കുഞ്ഞ് കുറച്ചു ദിവസം മുന്നേ മരിച്ചു പോയതാണ്. ഇതുകേട്ട് കണ്ടു നിന്നവരുടെ കണ്ണുനിറഞ്ഞു പോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.