ആത്മാവിനെ വണങ്ങാൻ ഇവിടെ ട്രെയിൻ നിർത്തും… അത്ഭുത കാഴ്ച…

കേൾക്കുമ്പോൾ വിശ്വസനീയമല്ലാത്ത പല സംഭവങ്ങളും നമ്മുടെ ഈ ലോകത്ത് നടക്കുന്നുണ്ട്. ചിലത് കേട്ടുകേൾവിപോലുമില്ലാത്ത സംഭവങ്ങളാണ്. ചിലതിന് പിന്നിലെ രഹസ്യങ്ങൾ ഇന്ന് ലോകത്തിന് വെളിപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആത്മാവിനെ വാങ്ങാൻ വേണ്ടി ട്രെയിനുകൾ പോലും നിർത്തുന്ന ഒരു അത്ഭുത സ്ഥലത്തെക്കുറിച്ച്. അതെ അങ്ങനെ ഒരു സ്ഥലം നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ട്.

വിശ്വാസവും അന്ധവിശ്വാസവും എല്ലാംകൂടി ചേർന്ന സംസ്കാരമാണ് ഭാരതത്തിന്റെ. അതുകൊണ്ടുതന്നെ അത്ഭുത പ്രവർത്തികൾക്കും ആൾദൈവങ്ങൾക്കും ഇവിടെ ഒട്ടും പഞ്ഞമില്ല. ദുഷ്ട ശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്തു ആരാധിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഇപ്പോഴും ആയിരങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്തുള്ള മനസ്സിൽ മായാതെ നിൽക്കുന്ന ഇതിഹാസം.

ധനവാൻ മാർക്ക് കണ്ണിലെ കരടും പാവങ്ങൾക്ക് ദൈവവും ആയിരുന്ന ഒട്ടനവധി ഇതിഹാസനായകരെ നമുക്കറിയാം. അതുപോലെതന്നെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു ഇയാൾ. ഇന്ത്യൻ റോബിൻഹുഡ് എന്നാണ് താന്തിയ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് ഉള്ളവർ ആ ഇതിഹാസത്തെ ആരാധിക്കുകയും ചെയ്തു. ഇയാൾ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. ഇങ്ങനെ കിട്ടിയ സമ്പത്ത് ഇന്ത്യയിലെ ഗോത്രവർഗ്ഗ കാർക്ക് വീതിച്ചു നൽകി. സഹികെട്ട് ബ്രിട്ടീഷുകാർ ഇയാളെ പിടികൂടുന്നവർക്ക് സമ്മാനത്തുക.

പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. എന്നാൽ അവസാനം ഒരു റെയിൽവേ ട്രാക്കിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. താൻന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ട് എന്നാണ് ആളുകളുടെ വിശ്വാസം. ഇതിനുശേഷം ഈ ഭാഗത്ത് അപകടങ്ങളുടെ എണ്ണം വർദ്ധിച്ചു വന്നു. ഇതിൽ നിന്ന് രക്ഷ നേടാൻ അവിടെ ഒരു ക്ഷേത്രം നിർമ്മിച്ചു. അതിനുശേഷം ഇവിടം കടന്നുപോകുന്ന ഒരോ ട്രെയിനും ഇവിടെ നിർത്തി വണങ്ങിയതിനുശേഷം ആണ് കടന്നുപോകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.