തൊട്ടാവാടിയുടെ സവിശേഷ ഗുണങ്ങൾ… ഇത് അറിയാതെ പോകല്ലേ… – Thotavadi benefits

ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് എല്ലാവർക്കും അറിയാവുന്ന പലരും വലിച്ച് തീയിൽ എറിയുന്ന നമ്മുടെ പാടത്തും പറമ്പിലും എല്ലാം കാണുന്ന എല്ലാവർക്കും അറിയുന്ന തൊട്ടാവാടിയെ കുറിച്ചാണ്. തൊട്ടാൽ വാടുന്ന ഈ ചെടിയെ അതുകൊണ്ടുതന്നെയാണ് തൊട്ടാവാടി എന്ന് പറയുന്നത്. ഇതിന്റെ ആയുർവേദ ഗുണങ്ങളും ഇതുതന്നെയാണ്.

ബാഹ്യ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി സംബന്ധമായ രോഗങ്ങൾക്ക് ഉത്തമ മരുന്നാണ് തൊട്ടാവാടി. ബാഹ്യ വസ്തുക്കൾകൊണ്ട് തൊട്ടാവാടിയെ തൊടുമ്പോൾ ആണ് അതു പ്രതികരിക്കുന്നത്. ആ രീതിയിലുള്ള പ്രശ്നങ്ങൾക്കാണ് തൊട്ടാവാടി പ്രധാനമായും മരുന്നായി ഉപയോഗിക്കുന്നത്. അലർജി എന്നുപറയുമ്പോൾ കഫക്കെട്ട് ചുമ അതുപോലെ തന്നെ മാറാത്ത വൃണങ്ങൾ.

ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിലെ ത്വക്കിലെ അലർജിക്ക് തൊട്ടാവാടിയുടെ നീര് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കുട്ടികളിൽ കണ്ടുവരുന്ന മാറാത്ത കഫക്കെട്ട് മാറ്റിയെടുക്കാനും തൊട്ടാവാടിയുടെ ഇല ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ വിഷജന്തുക്കളുടെ കടിയേറ്റ് അമിതമായി ഉണ്ടാകുന്ന രക്തസ്രാവം മാറാനായി തൊട്ടാവാടിയും കല്ലുപ്പും ചേർത്ത് അരച്ച് മുറിവിൽ പുരട്ടി കൊടുക്കാറുണ്ട്.

ഇത് വേഗത്തിൽ രക്തസ്രാവം നിർത്താൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.