ആക്രി കടയിൽ നിന്നും നിസാര വിലക്ക് വാങ്ങിയ കസേരയ്ക്ക് ലഭിച്ചത് ലക്ഷങ്ങൾ…

ഭാഗ്യം അപ്രതീക്ഷിതമായാണ് പലപ്പോഴും തേടിയെത്തുന്നത്. ഇത്തരത്തിൽ ഭാഗ്യം കടാക്ഷിക്കുക അവസരങ്ങളും ചില അനുഭവങ്ങളും ജീവിതത്തിൽ കണ്ടു കാണും. പ്രതീക്ഷിക്കാതെ ജീവിതത്തിൽ കടന്നു വരുന്നു ചില വസ്തുക്കൾ ആയും ലോട്ടറി ആയും ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. തികച്ചും വ്യത്യസ്തമായാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലയ്ക്ക് വിൽക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ യുകെയിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മര കസേര വിറ്റു പോയത് 16 ലക്ഷം രൂപയ്ക്കാണ്. കസേരയ്ക്ക് പൊന്നുംവില ലഭിക്കാൻ ഒരു കാരണവും ഉണ്ട്. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ ഉള്ള ഒരു ആർട്ട് സ്കൂളിൽ നിന്നുള്ളതാണ് ഈ കസേര.

പതിനെട്ടാം നൂറ്റാണ്ടു മുതൽ ട്രെൻഡ് ആയിരുന്ന പരമ്പരാഗത തടി കസേര ആയിരുന്നു ഇത്. യുകെയിലെ ഈസ്റ്റ് ഭാഗത്തെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ വാങ്ങുമ്പോൾ അതിന് വിലയേറിയ ഡിസൈനുകൾ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന അടുത്ത ബന്ധു കസേരയിൽ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാൻ ഇടയായി.

കസേര യെ കുറിച്ച് കൂടുതലായി അന്വേഷിച്ചു. ഒടുവിൽ യുവതി ഒരു ചരിത്രകാരനും ആയി ബന്ധപ്പെട്ടപ്പോൾ കസേര ഇരുപതാം നൂറ്റാണ്ടിൽ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ ഉള്ള ആർട്സ് സ്കൂളിൽ നിന്ന് ഉള്ളതാണ് എന്ന് കണ്ടെത്തുകയായിരുന്നു. 1902 പ്രശസ്ത ഓസ്ട്രേലിയൻ ചിത്രകാരൻ ആണ് ഇത് രൂപകല്പന ചെയ്തത് എന്നതാണ് ഇതിന്റെ മൂല്യം ഉയർത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.