കല്യാണപന്തലിൽ വരൻ ശംഭു വെച്ചു… ഇത് കണ്ട് വധു ചെയ്തത് കണ്ടോ…

വിവാഹവേദിയിൽ വിവാഹത്തിന് ഇടയ്ക്ക് നടക്കുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറ് ഉള്ളതാണ്. വിവാഹം മനോഹരമാക്കാൻ ചെയ്യുന്ന പല ആഘോഷങ്ങളും വൈറലാകുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒന്നാണ് വിവാഹവേദിയിൽ നടന്നത്. അതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന് വധു ആയാലും വരൻ ആയാലും വളരെ മനോഹരമായി ഒരുങ്ങിയതാണ് എത്തുക.

അന്നേദിവസം യാതൊരു ദുശീലവും വരനും വധുവും ചെയ്യാറില്ല. കാരണം വിവാഹം മംഗളകരമായ ഒരു കർമ്മമാണ്. അതുകൊണ്ടുതന്നെ അതിന്റെ പരിശുദ്ധിയിൽ വേണം വിവാഹം നടത്താൻ. എന്നാൽ ഇവിടെ കാണാൻ കഴിയുക വിവാഹവേദിയിൽ രോഷാകുലയായി ഇരിക്കുന്ന വധുവിനെ ആണ്. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വരനെ അടിക്കുന്ന ദൃശ്യങ്ങൾ ആണ് കാണാൻ കഴിയുക.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ആണ് ഇത്. വധുവിന്റെ ഈ രോഷത്തിന് പിന്നിൽ മതിയായ കാരണവുമുണ്ടായിരുന്നു. വിവാഹവേദിയിൽ പുകയില ചവച്ചിരിക്കുന്ന വരനെ കണ്ടാണ് വധു കലിപൂണ്ട്ത്. ചടങ്ങുകൾ നടക്കുന്നതിനിടെ രോഷ കുലയായി സംസാരിക്കുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സമീപത്ത് ഇരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുകയാണ് വധു.

വരൻ പുകയില ചവച്ച് ഇരിക്കുന്നതിനെ കുറിച്ചാണ് സംസാരം. തുടർന്ന് വരനു നേരെ തിരിഞ്ഞ് വധു അയാളോടും ഇതിനെ കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ഉപയോഗം വലിയ ദുശീലം ആണെന്നും അത് മനുഷ്യനെ നശിപ്പിക്കും എന്നാണ് വധു പറയുന്നത്. നിരവധിപേരാണ് യുവതിയുടെ ഈ പ്രവർത്തിയെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. എന്നാൽ ചെറുക്കൻറെ കാര്യത്തിൽ തീരുമാനമായി എന്ന് പറയുന്നവരും കുറവല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.